play-sharp-fill
കൊറോണയിൽ കുരുങ്ങി സീരിയലുകളും : എല്ലാം ടെലിവിഷൻ പരമ്പരകളുടെയും ചിത്രീകരണം നിർത്തിവച്ച് മലയാളം ടെലിവിഷൻ ഫ്രെട്ടേണിറ്റി എക്‌സിക്യൂട്ടിവ് കമ്മിറ്റി

കൊറോണയിൽ കുരുങ്ങി സീരിയലുകളും : എല്ലാം ടെലിവിഷൻ പരമ്പരകളുടെയും ചിത്രീകരണം നിർത്തിവച്ച് മലയാളം ടെലിവിഷൻ ഫ്രെട്ടേണിറ്റി എക്‌സിക്യൂട്ടിവ് കമ്മിറ്റി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കൊറോണ വൈറസ് രോഗബാധയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ടെലിവിഷൻ പരമ്പരകളുടെയും കേരളത്തിലെ ചിത്രീകരണം മാർച്ച് 20 മുതൽ 31 വരെ നിർത്തിവെക്കാൻ മലയാളം ടെലിവിഷൻ ഫ്രെട്ടേണിറ്റി തീരുമാനിച്ചു.


ടെലിവിഷൻ ഫ്രെട്ടേണിറ്റിയുടെ അടിയന്തിര എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പരമ്പരകളുടെ ചിത്രീകരണം നിർത്തിവയ്ക്കുന്നതുമായി സംബന്ധിച്ചുള്ള തീരുമാനമുണ്ടായത്. അതേസമയം ചിത്രീകരണം പുനരാംഭിക്കുകയാണെങ്കിൽ മാസ്‌ക് ,സാനിറ്റൈസറുകൾ തുടങ്ങിയ മുൻകരുതലുകൾ ഷൂട്ടിംഗ് സെറ്റുകളിൽ നിർബന്ധമാക്കണമെന്നും ഫ്രെട്ടേണിറ്റി വ്യക്തമാക്കി. മലയാളം ടെലിവിഷൻ ഫ്രെട്ടേണിറ്റി ചെയർമാൻ സുരേഷ് ഉണ്ണിത്താനാണ് ഇക്കാര്യം അറിയിച്ചത്. കെറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സിനിമാ നിർമ്മാണവും പോസ്റ്റ് പ്രൊഡക്ഷനും ഉൾപ്പടെ നിർത്തിവയ്ക്കാൻ ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. മുൻനിര ടെലിവിഷൻ പ്രോഗ്രാം നിർമ്മാതാക്കളും കെറോണാ പ്രതിരോധത്തിനായി പ്രോഗ്രാമുകൾ നിർത്തിവച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതോടൊപ്പം മാർച്ച് 31 വരെ റിലീസുകൾ ഒഴിവാക്കി. സിനിമ തിയറ്ററുകളും അടച്ചിട്ടു. മാർച്ച് 12ന് റിലീസ് ചെയ്യാനിരുന്ന കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്, മാർച്ച് 26ന് റിലീസ് നിശ്ചയിച്ച മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളും മാറ്റിവച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ്, മഞ്ജു വാര്യരുടെ ലളിതം സുന്ദരം, ലാൽ സംവിധാനം ചെയ്യുന്ന സുനാമി എന്നീ സിനിമകളുടെ ചിത്രീകരണവും നിർത്തിവച്ചിരിക്കുകയാണ്‌