video
play-sharp-fill
റോഡിൽ സാമൂഹിക അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ട റിയാസ് ഖാനെ ആൾക്കൂട്ടം മർദ്ദിച്ച സംഭവം : അഞ്ച് പേർ അറസ്റ്റിൽ

റോഡിൽ സാമൂഹിക അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ട റിയാസ് ഖാനെ ആൾക്കൂട്ടം മർദ്ദിച്ച സംഭവം : അഞ്ച് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണിൽ റോഡിൽ സംസാരിച്ചു കൊണ്ടിരുന്നവരോട് സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പേരിൽ നടൻ റിയാസ് ഖാനെ ആൾക്കൂട്ടം മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ.

ലോക് ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം താരത്തിന്‌ഖെ ചെന്നൈ പനയൂരിലെ വീടിനു മുമ്പിലൂടെ സ്ത്രീകളടക്കം പന്ത്രണ്ടോളം പേർ കൂട്ടംചേർന്ന് പോകുന്നത് കണ്ട് അവരെ ബോധവത്കരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നടനെ ആൾക്കൂട്ടം മർദ്ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടം കൂടി നടന്നാൽ കൊവിഡ് പകരാൻ സാധ്യതയുണ്ടെന്നും രോഗം പകരാതിരിക്കാൻ സാമൂഹിക അകലത്തിന്റെ പ്രധാന്യത്തെക്കുറിച്ചും നടൻ ഇവരോട് വിശദീകരിക്കാൻ ശ്രമിക്കുന്നതിനിടെ സംഘത്തിൽ ചിലർ നടനോട് തട്ടിക്കയറുകയായിരുനന്നു. ഇതിനിടെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കവെ കൂട്ടത്തിലൊരാൾ റിയാസ്ഖാനെ മർദിക്കുകയായിരുന്നു.

തല ലക്ഷ്യം വച്ചായിരുന്നു അടിയെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ റിയാസ് ഖാന്റെ ചുമലിലാണ് മർദനമേറ്റത്. മർദ്ദനം കണ്ട അയൽവാസികളിലൊരാൾ പൊലീസിൽ വിവരം അറിയിക്കുകയയാിരുന്നു. ഇതോതുടർന്ന് പൊലീസെത്തി നടനെ ആശുപത്രിയിലാക്കുകയുമായിരുന്നു.

മർദ്ദിച്ചവരിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവർക്കെതിരെ നടപടി എടുക്കരുതെന്ന് റിയാസ് ഖാൻ പൊലീസിനോട് അഭ്യർത്ഥിച്ചു.