video
play-sharp-fill
കൊറോണ വൈറസ് നിങ്ങളുടെ ശരീരത്തിൽ പ്രവേശിച്ചോ….? ഉടൻ അറിയാം…, പുത്തൻ സംവിധാനവുമായി ആരോഗ്യ വകുപ്പ് അധികൃതർ

കൊറോണ വൈറസ് നിങ്ങളുടെ ശരീരത്തിൽ പ്രവേശിച്ചോ….? ഉടൻ അറിയാം…, പുത്തൻ സംവിധാനവുമായി ആരോഗ്യ വകുപ്പ് അധികൃതർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള പുത്തൻ സംവിധാനവുമായി ആരോഗ്യവകുപ്പ് അധികൃതർ.

പരിശോധനകളുടെ ഫലം അതിവേഗം അറിയാൻ സാധിക്കുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രധാന പ്രത്യേകത. എന്നാൽ റാപ്പിഡ് ടെസ്റ്റ് പ്രായോഗിക തലത്തിൽ എങ്ങനെ നടപ്പിൽ വരുത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അതുകൊണ്ട് തന്നെ ഇതുമായി സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗബാധയുടെ സാമൂഹ്യ വ്യാപനം പെട്ടെന്ന് തിരിച്ചറിയേണ്ടതിനാലാണ് അതിവേഗം ഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റിലേക്ക് സംസ്ഥാന ആരോഗ്യവകുപ്പ് ചുവടുമാറുന്നത്.

പരിശോധന എങ്ങനെ….?

ആന്റിബോഡി ഉപയോഗിച്ചുള്ള പരിശോധനയാണിത്. വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാലുണ്ടാകുന്ന ആന്റിബോഡികൾ തിരിച്ചറിയുന്ന രീതിയാണ് റാപ്പിഡ് ടെസ്റ്റ്. വെറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ ദിവസങ്ങൾക്കകം ശരീരം ആന്റിബോഡികൾ നിർമിച്ച് തുടങ്ങും. ഈ ആന്റിബോഡികൾ രക്തത്തിലുണ്ടോയെന്ന് റാപ്പിഡ് ടെസ്റ്റിലൂടെ കണ്ടെത്താൻ സാധിക്കും.

കൊറോണ വൈറസ് എന്നല്ല ഏത് വൈറസ് ബാധ പടരുമ്പോഴും സമൂഹ്യ വ്യാപനമുണ്ടായോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റാണ് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത്.സമൂഹത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ ഇതുവഴി അധികൃതർക്ക് സാധിക്കും. ഇതിന് ചെലവും കുറവാണ്.

നിലവിൽ നിരീക്ഷണത്തിലുള്ളവരിലും അവരുമായി ബന്ധപ്പെട്ടവർ തുടങ്ങിയ എല്ലാവരിലും അതിവേഗം പരിശോധന നടത്തി ഫലമറിയാൻ റാപ്പിഡ് ടെസ്റ്റ് സഹായിക്കും. കൊറോണ പടർന്നുപിടിച്ച സാഹചര്യത്തിൽ ലോകത്തെ മറ്റ് രാജ്യങ്ങളും റാപ്പിഡ് ടെസ്റ്റിലൂടെ ഫലങ്ങൾ കണ്ടെത്തിയിരുന്നു. രണ്ടര വർഷം മുൻപ് സംസ്ഥാനത്ത് ഡെങ്കിപ്പനി പടർന്നപ്പോൾ റാപ്പിഡ് ടെസ്റ്റ് നടത്തിയിരുന്നു.

ഇന്ത്യയിൽ ഇതുവരെ നടത്തിയ എല്ലാ ടെസ്റ്റും പി.സി.ആർ ആണ്. ഫലത്തിന്റെ കൃത്യതയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതയെങ്കിലും ഫലം ലഭിക്കാൻ കാലതാമസം എടുക്കും. കൂടാതെ ചെലവും കൂടുതലാണ്. ഒരു ടെസ്റ്റിന് 4000 രൂപയ്ക്കടുത്താണ് ചെലവ് കണക്കാക്കുന്നത്. കേരളത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനം റാപ്പിഡ് ടെസ്റ്റ് പരിശോധനയിലേക്ക് പോകുന്നത്.