play-sharp-fill
കോവിഡിന് ഉമിനീർ പരിശോധന; ഐ സി എം ആറിനോട് നിലപാടറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം

കോവിഡിന് ഉമിനീർ പരിശോധന; ഐ സി എം ആറിനോട് നിലപാടറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം

സ്വന്തം ലേഖകൻ

കൊച്ചി: ഉമിനീർ പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിക്കാനാവുമെന്നും ഇതിനെക്കുറിച്ച് താൻ നല്കിയ റിപ്പോർട്ട് പരിഗണിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ കൗൺസിലിന് ( ഐ സി എം ആർ) നിർദേശം നല്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അരുൺ കുമാർ ഹൈക്കോടതിയിൽ ഹർജി നല്കി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ബിഫാം പാസായ തനിക്ക് കെറോണ വൈറസിനെ ചെറുക്കാൻ കഴിയുന്ന മരുന്നിന്റെ കോമ്പിനേഷൻ അറിയാമെന്നും ഇയാൾ അവകാശപ്പെടുന്നു. യു എസ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ തന്റെ പ്രയത്‌നത്തെ അഭിനന്ദിച്ചിട്ടുണ്ടെന്ന് റിസർച്ച് തുടരാൻ നിർദേശിച്ചെന്നും ഹർജിക്കാരൻ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച സിംഗിൾ ബഞ്ച് ഹർജിയുടെ പകർപ്പ് ഐ സി എം ആറിന് ലഭ്യമാക്കാൻ നിർദേശിച്ചു. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.ഹർജിക്കാരന് വേണ്ടി അഡ്വ . രജേഷ് കണ്ണൻ ഹാജരായി