ആശങ്ക വർദ്ധിക്കുന്നു…! മലയാളി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ആശങ്ക വർദ്ധിക്കുന്നു…! മലയാളി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്ത് സ്ഥിതി അതീവ ഗുരുതരമാകുന്നു. ഒരു മലയാളി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

രോഗബാധിതമേഖലയിൽ ജോലി ചെയ്ത മഹിളാ സെൽ എ.സി.പിയായ തൃശൂർ സ്വദേശിനി മിനി ജോസഫിനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഗുജറാത്തിൽ ആകെയുള്ള 2624 രോഗികളിൽ 63 ശതമാനവും അഹമ്മദാബാദിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏകോപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതർ.

അതിനിടെയിൽ മഹാരാഷ്ട്രയിൽ ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അവാഡിനും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ മുംബയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരും പാചകക്കാരുമടക്കം മന്ത്രിയുടെ ഒപ്പമുള്ള 15 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബയിലെ കൊവിഡ് ഡിസാസ്റ്റർ കൺട്രോൾ റൂമിലെ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു.

അതേസമയം ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 23077 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കക്കുകൾ അനുസരിച്ച് കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 718 ആയി ഉയർന്നു.