play-sharp-fill
കയ്യടിച്ചു, പാത്രങ്ങൾ കൂട്ടിമുട്ടിച്ചു: ആരോഗ്യ പ്രവർത്തകരെ നിങ്ങൾക്ക് കാക്കിയണിഞ്ഞ കോട്ടയത്തിന്റെ ആദരം..! ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ

കയ്യടിച്ചു, പാത്രങ്ങൾ കൂട്ടിമുട്ടിച്ചു: ആരോഗ്യ പ്രവർത്തകരെ നിങ്ങൾക്ക് കാക്കിയണിഞ്ഞ കോട്ടയത്തിന്റെ ആദരം..! ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണയെ പ്രതിരോധിക്കാൻ രാവും പകലുമില്ലാതെ, വെയിലും മഴയുമില്ലാതെ ഓരോ നിമിഷവും ചാടിയിറങ്ങിയ പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി കേരള പൊലീസ്. പ്രളയത്തിലും, നിപ്പയിലും ഇപ്പോൾ കൊറോണക്കാലത്തും പോരാട്ടത്തിന്റെ പ്രതീകമായ പൊലീസ് തന്നെയാണ് തങ്ങളുടെ സഹോദരന്മാരും സഹപ്രവർത്തകർക്കും ആദരം അർപ്പിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്.

  

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ച്, ഞായറാഴ്ച വൈകിട്ട് അഞ്ചിന് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്ലേറ്റ് കൂട്ടിയിടിച്ചും, കയ്യടിച്ചും ആരോഗ്യ പ്രവർത്തകരെ പൊലീസുകാർ അഭിനന്ദിച്ചു. ഓരോ രോഗിയെയും നേരിട്ട് കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജസ്വലമാക്കുന്ന ആരോഗ്യ പ്രവർത്തകരെയാണ് ഇതിലൂടെ പൊലീസ് മുന്നിൽ നിന്നു അഭിനന്ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിലാണ് പ്ലേറ്റുകൾ കൂട്ടിമുട്ടിച്ച് അഭിന്ദനം നൽകിയത്. കോട്ടയം വെസ്റ്റ് ഈസ്റ്റ് ഗാന്ധിനഗർ ചിങ്ങവനം പൊലീസ് സ്റ്റേഷനുകളിലും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും അഞ്ചു മണിയ്ക്കു സമാന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

കോട്ടയം എം.പി തോമസ് ചാഴികാടൻ ഡൽഹിയിൽ കേരള ഹൗസിലെ ജീവനക്കാർക്കൊപ്പം കൊറോണ പ്രതിരോധത്തിലും, പ്ലേറ്റ് മുഴക്കിയുള്ള അഭിനന്ദനത്തിലും പങ്കെടുത്തു. എൻ.ജയരാജ് എം.എൽ.എ അദ്ദേഹത്തിന്റെ വീട്ടിലാണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാരെ അഭിനന്ദിക്കാനായി ഒത്തു കൂടിയത്. ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു വീട്ടിലെ മണി മുഴക്കിയും പ്രതിരോധ പ്രവർത്തനങ്ങളിലെ വീറുറ്റ പോരാട്ടം നടത്തിയ പ്രതിഭകളെ ആദരിച്ചു.