video
play-sharp-fill
കൊറോണയ്ക്ക് തന്ന സഹായം പത്ത് ദിവസം കൊണ്ട് തിരിച്ചുപിടിച്ച് കേന്ദ്രസർക്കാർ ; പെട്രോളിനും ഡീസലിനും പത്ത് ദിവസത്തിനിടെ വില കൂടിയത് ലിറ്ററിന് അഞ്ച് രൂപയ്ക്ക് മുകളിൽ

കൊറോണയ്ക്ക് തന്ന സഹായം പത്ത് ദിവസം കൊണ്ട് തിരിച്ചുപിടിച്ച് കേന്ദ്രസർക്കാർ ; പെട്രോളിനും ഡീസലിനും പത്ത് ദിവസത്തിനിടെ വില കൂടിയത് ലിറ്ററിന് അഞ്ച് രൂപയ്ക്ക് മുകളിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : മൂന്ന് മാസങ്ങളായി കൊറോണയിൽ വലഞ്ഞിരിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടി തന്ന് രകേന്ദ്രസർക്കാർ. തുടർച്ചയായ പത്താം ദിവസവും ഇന്ധന വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് ഇന്ന് മാത്രം കൂടിയത്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ രാജ്യത്ത് പെട്രോളിന് 5.48 രൂപയും ഡീസലിന് 5 . 51 രൂപയുമാണ് വർധിച്ചത്. ഈ മാസം ഏഴ് മുതൽ മുതൽ എല്ലാ ദിവസവും തുടർച്ചയായി പെട്രോൾ – ഡീസൽ വില കൂട്ടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരോ ദിവസവും പരമാവധി 60 പൈസ വരെ ലിറ്ററിന് കൂട്ടാനാണ് എണ്ണ കമ്പനികളുടെ നീക്കം. കേന്ദ്ര സർക്കാർ എക്‌സൈസ് നികുതി കൂട്ടിയതാണ് വിലക്കയറ്റത്തിന് കാരണമായി എണ്ണ കമ്പനികൾ പറയുന്നത്.

എന്നാൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ അടുത്ത ആഴ്ചക്ക് ശേഷം ഇന്ധന വില തുടർച്ചയായി കുറയുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് എണ്ണ വിപണിയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ.

അതേസമയം ഇന്ധനവില വർധനവിനെതിരെ സംസ്ഥാനത്ത് സിപിഎം ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും. രണ്ട് ലക്ഷം കേന്ദ്രങ്ങളിലായാണ് പ്രതിഷേധം നടക്കുക.

തിരുവന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന പ്രധാന പരിപാടിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും.