video
play-sharp-fill

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു ; രോഗികളുടെ എണ്ണം ഒൻപത് ലക്ഷത്തിൽ നിന്നും പത്ത് ലക്ഷത്തിലെത്തിയത് മൂന്നുദിവസം കൊണ്ട്

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു ; രോഗികളുടെ എണ്ണം ഒൻപത് ലക്ഷത്തിൽ നിന്നും പത്ത് ലക്ഷത്തിലെത്തിയത് മൂന്നുദിവസം കൊണ്ട്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ ഭീഷണിയിലാക്കി കൊറോണ വൈറസ് ബാധ. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷവും മരണസംഖ്യ കാൽലക്ഷവും കടന്നു.

രാജ്യത്ത് പ്രതിദിന കേസുകൾ തുടർച്ചയായ രണ്ടാംദിവസവും 32,000 കടന്നു. 11000ലേറെയാണ് മഹാരാഷ്ട്രയിലെ മരണസംഖ്യ. ഡൽഹിയിൽ – 3500, തമിഴ്‌നാട്ടിലും ഗുജറാത്തിലും രണ്ടായിരവും വീതവുമാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് വെറും മൂന്നുദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം ഒൻപത് ലക്ഷത്തിൽ നിന്ന് പത്ത് ലക്ഷത്തിലേക്ക് എത്തിയത്. ജനുവരി 30നാണ് രാജ്യത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ 117 ദിവസമെടുത്താണ് രോഗികൾ ഒരു ലക്ഷമെത്തിയത്.

രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്നും അഞ്ചുലക്ഷമെത്താൻ 39 ദിവസമെടുത്തു. എന്നാൽ അഞ്ചുലക്ഷത്തിൽ നിന്ന് 10 ലക്ഷമെത്താൻ 20 ദിവസം മാത്രമാണെടുത്തത്. മൂന്നുദിവസം കൂടുമ്പോൾ ഒരു ലക്ഷം പുതിയ രോഗികൾ എന്ന നിലയിൽ രാജ്യത്തെ കൊവിഡ് സ്ഥിതി അതിതീവ്രമായി മുന്നേറുകയാണ്.

ആഗോള തലത്തിൽ നിലവിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമതും മരണങ്ങളിൽ എട്ടാമതുമാണ്.