കൊറോണ മാറാൻ പതഞ്ജലി എഫ്ക്ട് : യോഗാഗുരു രാംദേവ് ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസിനെതിരെ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദത്തിന് പിന്നാലെ യോഗാഗുരു രാംദേവ് അഞ്ച് പേർ അറസ്റ്റിൽ.
പതഞ്ജലി സിഇഒ ആചാര്യ ബാൽകൃഷ്ണ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് എഫ്.ഐ.ആർ ചുമത്തിയിരിക്കുന്നത്.

പതഞ്ജലിയുടെ കൊറോണിൽ എന്ന മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് എഫ്‌ഐആറിൽ പറയുന്നു. ജയ്പൂർ പൊലീസാണ് ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാബാ രാംദേവ് പതഞ്ജലിയുടെ കൊറോണിൽ ലോഞ്ച് ചെയ്തതിന് പിന്നാലെ ആയുഷ് മിനിസ്ട്രി വിശദാംശങ്ങൾ തേടിയിരുന്നു.കൂടാതെ ഇവരുടെ പരസ്യങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പിന്നാലെയാണ് ജ്യോതി നഗർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.