കൊറോണ സ്ഥിരീകരിച്ച പാലാ മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസിൽ യാത്ര ചെയ്തവർ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ; ബസുകളും പേരും സമയവും അറിയാം തേർഡ് ഐ ന്യൂസ് ലെവിലൂടെ
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയിൽ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസിൽ സഞ്ചരിച്ചവർ ജില്ലാ കൊറോണ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ചുവടെ പറയുന്ന ബസുകളിൽ ജൂൺ 29 മുതൽ ജൂലൈ 13 വരെ (ജൂലൈ 4, 5 തീയതികളിൽ ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്.
1. രാവിലെ 7.30 : കാഞ്ഞിരംപടി, ഷാപ്പുപടി കോട്ടയം വരെ ഹരിത ട്രാവൽസ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2. രാവിലെ 8.00: കോട്ടയം മുതൽ പാലാ വരെ കോട്ടയം കട്ടപ്പന വഴി ഉപ്പുതറയ്ക്കുള്ള കെ.എസ്.ആർ.ടി.സി ബസ്
3. വൈന്നേരം 5.00 : പാലാ മുതൽ കോട്ടയം വരെ തൊടുപുഴ-കോട്ടയം/ഈരാറ്റുപേട്ട കോട്ടയം കെ.എസ്.ആർ.ടി.സി ബസ്
4. വൈകുന്നേരം 6.00 :കോട്ടയം മുതൽ കാഞ്ഞിരം പടി വരെ. കൈരളി ട്രാവൽസ് /6.25 നുളള അമല ട്രാവൽസ്
ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ : 1077, 0481 2563500, 0481 2303400, 0481 2304800
Third Eye News Live
0
Tags :