ആർത്തവം നീട്ടി വെച്ചും, തലകൾ മൊട്ടയടിച്ചും രക്ഷാ സൈനികർ ; കൊറോണ രോഗികളെ പരിചരിക്കുന്ന മാലാഖമാരുടെ അവസ്ഥയിങ്ങനെ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലോകം കൊറോണ ഭീതിയിൽ മുൾമുനയിൽ നിൽക്കുകയാണ്. ചൈനയിൽ കൊറോണ വൈറസ് (കോവിഡ് 19) രോഗികളെ പരിചരിക്കുന്ന മാലാഖമാരുടെ ദുരിതജീവിതത്തെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്ത്.
ഇവർക്ക് ആർത്തവസമയം നീട്ടിവയ്ക്കാൻ ഇവർക്കു ഗർഭ നിരോധന ഗുളികകൾ നൽകുന്നു. ആർത്തവകാലത്ത് ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്കു വിലക്ക്, 24 മണിക്കൂറും ശരീരം മുഴുവൻ രക്ഷാകവചം, മൊട്ടയടിച്ച തലകൾ എന്നിങ്ങനെയാണ് ഇവരുടെ ജീവിതം. രോഗികളെ പരിചരിക്കുന്നവർക്കു കൂടുതൽ വൃത്തി വേണമെന്നും അവർ ധരിക്കുന്ന സുരക്ഷാസ്യൂട്ടുകൾ എപ്പോഴും മാറാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് ഇത്തരമൊരു രീതിയിൽ ആരോഗ്യപ്രവർത്തകർ ജീവിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ആർത്തവ സമയങ്ങൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. ഐസലേഷൻ സ്യൂട്ടുകൾ ധരിക്കുന്നതു കാരണം ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും കഴിയുന്നില്ല. മാത്രമല്ല ഈ സ്യൂട്ടുകൾ സംരക്ഷിക്കുന്നതിനു ശുചിമുറിയിൽ പോകാൻ പോലും സാധിക്കുന്നില്ല. അതിനാൽ തന്നെ സാനിറ്ററി നാപ്കിനുകൾ മാറ്റാനും കഴിയില്ല’ എന്നിങ്ങനെയാണ് ഷാങ്ഹായ് നിവാസിയായ യുവതി വ്യക്തമാക്കുന്നത്. 24കാരിയായ അവർ ചൈനയിലെ സമൂഹമാധ്യമമായ വൈബോയിൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം നിരവധിപേർക്കാണ് രോഗം സ്ഥിരീകരിച്ചിക്കുന്നത്. നിരവധി പേർ രോഗലക്ഷണങ്ങളെ തുടർന്ന് ഐസോലേഷനിൽ കഴിയുകയാണ്.