video
play-sharp-fill
സർക്കാർ നിർദ്ദേശം ലംഘിച്ചു, വള്ളിയാങ്കാവ് ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റർ അറസ്റ്റിൽ

സർക്കാർ നിർദ്ദേശം ലംഘിച്ചു, വള്ളിയാങ്കാവ് ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

മുണ്ടക്കയം :കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശം ലംഘിച്ച വളളിയാങ്കാവ് ക്ഷേത്രത്തിൽ ആൾകൂട്ടമെത്തി.തുടർന്ന്  പ്രത്യേക പൂജ നടത്തിയ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ അറസ്റ്റിലായി. കൊറോണ വൈറസ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ അധികൃതരുടെ നിർദ്ദേശം ലംഘിച്ച് മുണ്ടക്കയം വളളിയാങ്കാവ് ദേവീക്ഷേത്രത്തിൽ ഗുരുസി പൂജ നടത്തിയതിനെതിരെയാണ് പെരുവന്താനം പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഭവവുമായി ബന്ധപെട്ടു ക്ഷേത്രം അഡ്മിനിസ്ട്രറ്റർ എം.രവികുമാറാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടിലൊന്നാണ് ഗുരുസി പൂജ.ഇതിന് വെളളിയാഴ്ച പരിധിയിലധികം ആളുകൾ പങ്കെടുത്തത്തായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത് ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group