video
play-sharp-fill
മോഹൻലാലിനെതിരെ കേസെടുത്തിട്ടില്ല, സ്വഭാവിക നടപടി ക്രമം എന്ന നിലയിൽ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചാൽ യാതൊന്നും ചെയ്തിട്ടില്ല : മനുഷ്യാവകാശ കമ്മീഷൻ

മോഹൻലാലിനെതിരെ കേസെടുത്തിട്ടില്ല, സ്വഭാവിക നടപടി ക്രമം എന്ന നിലയിൽ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചാൽ യാതൊന്നും ചെയ്തിട്ടില്ല : മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ

കൊച്ചി : ജനതാ കർഫ്യൂ ദിനത്തിൽ അശാസ്ത്രീയമായ പ്രചാരണങ്ങൾ നടത്തി എന്ന പരാതിയിൽ മോഹൻലാലിനെതിരെ കേസെടുത്തിട്ടില്ല. ഓൺലൈനായി ലഭിച്ച പരാതിയിൽ കേസെടുത്തുവെന്ന വാർത്ത വ്യാജമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അറിയിച്ചു. മോഹൻലാലിനെതിരെ കേസെടുത്തെന്ന രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽ പെട്ടെന്നും എന്നാൽ ഇത് എന്നാൽ വസ്തുതാവിരുദ്ധമാണെന്നും അറിയിച്ചു.

‘ചൊവ്വാഴ്ച വൈകുന്നേരം മോഹൻലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓൺലൈനിൽ ലഭിച്ചിരുന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയിൽ ആ പരാതിക്ക് നമ്ബറിട്ടു എന്നതൊഴിച്ചു നിർത്തിയാൽ പ്രസ്തുത പരാതി കമ്മിഷൻ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ പി.ആർ.ഒ പുറത്തിറക്കിയ പത്രക്കുറിപ്പിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനതാ കർഫ്യൂ ദിനത്തിൽ വൈകിട്ട് അഞ്ചിന് പാത്രങ്ങൾ തമ്മിൽ കൊട്ടിയോ കൈകൾ കൂട്ടിയടിച്ചോ ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഈ പ്രക്രിയ ഒരു പ്രാർത്ഥനയാണെന്നും വൈറസിനെതിരെയുള്ള പ്രതിരോധമാണെന്നും മോഹൻലാൽ പറഞ്ഞിരുന്നു.എന്നാൽ ഈ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമർശനം ഉണ്ടായതിനു പിന്നാലെയാണ് മോഹൻലാലിനെതിരെ കേസെടുത്തെന്ന വ്യാജവാർത്ത പ്രചരിച്ചത്.