play-sharp-fill
പിടിച്ചുകെട്ടാനാവതെ കൊറോണ വൈറസ് ബാധ : ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു ;ഇതുവരെ മരിച്ചത് 248,286 പേര്‍

പിടിച്ചുകെട്ടാനാവതെ കൊറോണ വൈറസ് ബാധ : ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു ;ഇതുവരെ മരിച്ചത് 248,286 പേര്‍

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് നാല് മാസം കഴിയുമ്പോള്‍ ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. ഇതുവരെ ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 35,566,295 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മൂലം ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം 248,286 കടന്നു. 1,154,061 പേര്‍ രോഗ മുക്തരായിട്ടുണ്ട്. ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. 1,187,510 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌പെയിന്‍- 2,47,122, ഇറ്റലി- 2,10,717, ഫ്രാന്‍സ്- 1,68,693, ജര്‍മനി- 1,65,664, ബ്രിട്ടന്‍- 1,86,599, തുര്‍ക്കി- 1,26,045, ഇറാന്‍- 97,424, റഷ്യ- 1,34,687, ബ്രസീല്‍- 1,01,147 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ രോഗ ബാധിതരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 1,137 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 68,581 ആയി. സ്‌പെയിന്‍- 25,264, ഇറ്റലി- 28,884, ഫ്രാന്‍സ്- 24,895, ജര്‍മനി- 6,866, ബ്രിട്ടന്‍- 28,446, തുര്‍ക്കി- 3,397, ഇറാന്‍- 6,203, റഷ്യ- 1,222, ബ്രസീല്‍- 7,025 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയും കടുത്ത പ്രതിസന്ധിയിലാണ്.