ഇരുചക്ര വാഹനത്തിൽ ഒരാൾ മാത്രം, കാറിൽ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല ; കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

ഇരുചക്ര വാഹനത്തിൽ ഒരാൾ മാത്രം, കാറിൽ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല ; കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗൺ പശ്ചാത്തലത്തിൽ വാഹനയാത്രക്കാർക്ക കർശന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ നീട്ടിയ കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണ് നിർദേശിച്ചിട്ടുള്ളത്. ഏപ്രിൽ 20 വരെ ഒരു ഘട്ടവും ഇതിന് ശേഷം അടുത്ത ഘട്ടവും എന്ന നിലയിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

വാഹനയാത്രക്കാർക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു കാരണവശാലും പൊതുഗതാഗതമോ, അന്തർ വാഹന സർവീസുകളോ അനുവദിക്കില്ല. അത്യാവശ്യ മെഡിക്കൽ ആവശ്യങ്ങൾക്കായി പോകുന്ന വാഹനങ്ങളിൽ രണ്ട് പേരിൽ കൂടുതൽ പാടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്യാവശ്യ സാഹചര്യത്തിൽ പുറത്തിറങ്ങുന്നതിനായി ഇരുചക്രവാഹനങ്ങളിൽ ഒരാൾക്ക് മാത്രം യാത്ര ചെയ്യാം. രണ്ട് പേർ യാത്ര ചെയ്യാൻ പാടില്ല. അവശ്യസാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ കാറുകളിൽ രണ്ട് പേരെ പാടുള്ളൂവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ 15 പേജോളം വരുന്ന മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.

മെയ് മൂന്ന് വരെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒരു കാരണവശാലും തുറക്കില്ല. ഓൺലൈൻ ക്ലാസുകൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിലുണ്ട്. ഇളവുകൾ കർഷകർക്കും, ഗ്രാമീണ മേഖലയിലെ ചെറുകിട വ്യവസായങ്ങൾക്കുമാണ്. നിർമാണ മേഖലയ്ക്കും ഇളവുകളുണ്ട്.

ഗ്രാമീണമേഖലയിലെ റോഡ്, പാലം നിർമാണം, വർക്ക് സൈറ്റിൽ തൊഴിലാളികൾ തങ്ങുന്ന ഇടങ്ങൾ എന്നിവിടങ്ങളിലും ഇളവുകൾ നൽകാം. തൊഴിലുറപ്പ് പദ്ധതി കർശനനിയന്ത്രണങ്ങൾ പാലിച്ച് തുടങ്ങാം. മദ്യവിൽപനയ്ക്ക് കർശനനിയന്ത്രണമുണ്ടാകും.

മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് പ്രവർത്തിക്കാം. വിൽപനയും മാർക്കറ്റിംഗും അനുവദിക്കും. തേയില, കാപ്പി, കശുവണ്ടി, റബ്ബർ പ്ലാന്റേഷനുകളിൽ 50 ശതമാനം ജോലിക്കാരുമായി പ്രവർത്തിക്കാം.

കൂടാതെ കുട്ടികളുടെയും, ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരുടെയും, വൃദ്ധരുടെയും, സ്ത്രീകളുടെയും, വിധവകളുടെയും പുനരധിവാസകേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഒരു ട്രക്കിൽ രണ്ട് ഡ്രൈവർമാരും ഒരു ഹെൽപ്പറും അനുവദിക്കും.

ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലുള്ള ഉദ്യോഗസ്ഥർ ഓഫീസിലെത്തണം. മറ്റു സർക്കാർ ജീവനക്കാർ ആവശ്യമുള്ളിടത്ത് മൂന്നിലൊന്ന് ഒരു ദിവസം എത്തണമെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്.