കൊറോണയ്ക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ ; ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യൂ, ഒരാള്‍ക്ക് ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ന്യൂഡല്‍ഹി : കൊറോണയ്ക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. വെടി കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു.

പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഹവല്‍ദാര്‍ ഗോകരണ്‍ സിംഗ്, നായിക് ശങ്കര്‍ എസ് പി കോയിയുമാണ് വീരമൃത്യു വരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ജമ്മു കശ്മീരിലെ ബാരാമുള്ളയിലാണ് വെടിനിര്‍ത്തല്‍ ലംഘനം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമണത്തില്‍ പരിക്കേറ്റ മറ്റൊരു സൈനികന്‍ ചികിത്സയിലാണ്.’മെയ് ഒന്നിന് 3.30നാണ് പാകിസ്ഥാന്‍ ബാരാമുള്ള ജില്ലയിലെ റാംപൂരില്‍ പ്രകോപനമില്ലാത്ത വെടിനിര്‍ത്തല്‍ ലംഘനം ആരംഭിച്ചത്. ഇന്ത്യന്‍ സൈന്യവും പ്രത്യാക്രമണം നടത്തിയെന്നും സൈനിക വക്താവ് കേണല്‍ രാജേഷ് കാലിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

നേരത്തെ ഏപ്രില്‍ 30ന് പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു.ഏപ്രില്‍ 29 നും പ്രകോപനമില്ലാതെ പൂഞ്ച് ജില്ലയിലെ മങ്കോട്ടെ, മെന്‍ഡാര്‍ മേഖലകളിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിരുന്നു.