ലോക്ക് ഡൗൺ കാലത്ത് കോഴിയിറച്ചിയും പാൻപരാഗും വേണം ; പായിപ്പാട്ടെ അതിഥികളുടെ ആവശ്യം കേട്ട് ഞെട്ടി പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം: ലോക്ക് ഡൗൺ കാലമെന്നത് ഭൂരിഭാഗം മലയാളികൾക്ക് ഇപ്പോൾ വറുതിയുടെയും കാലമാണ്. എങ്കിലും ലോക്ക് ഡൗൺ കാലത്ത് മാങ്ങയും ചക്കയും സുലഭമായി കിട്ടുന്ന സമയമായതുകൊണ്ട് മലയാളികളിൽ ഭൂരിഭാഗവും ഉള്ളത് കൊണ്ട് ഓണംപോലെ കഴിയുകയാണ്.
കേരളീയർക്ക് നൽകുന്നത് പോലെ തന്നെ എല്ലാ സംരക്ഷണവും ഒപ്പം ആവശ്യ വസ്തുക്കൾ സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് എത്തിച്ചു നൽകാനും അധികൃതർ കഴിവിന്റെ പരാമാവധി ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിൽ സംരക്ഷണം നൽകി വരുന്നവരെയാണ് ചങ്ങനാശേരി പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികളും.ആവശ്യ സാധനങ്ങൾ ഇവർക്ക് വിതരണം ചെയ്ത് വരുന്നുണ്ട്. ക്യാമ്പുകളിൽ താമസിക്കുന്ന ഒരോ തൊഴിലാളികൾക്കും കഴിഞ്ഞ ദിവസം അരലിറ്റർ പാൽ വീതം നൽകി. 103 ക്യാമ്പുകളിലായി 4086 പേർക്കാണ് ഞായാറാഴ്ച മിൽമ പാൽ വിതരണം ചെയ്തത്.
ഇതിന് പുറമെ തിങ്കളാഴ്ച ഒരു കവർ വീതം തൈര് വിതരണം ചെയ്യും. അരിയും സവാളയും ഉള്ളിയും പരിപ്പും പയറും വിതരണം ചെയ്യുവാനാണ് തീരുമാനമെങ്കിലും അവർ കോഴിയിറച്ചി ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാൽ കോഴിയിറച്ചിക്ക് പുറമെ പാൻപരാഗും ചില അതിഥി തൊഴിലാളികൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പാൻപരാഗ് ആവശ്യപ്പെട്ട ചില തൊഴിലാളികളെ പൊലീസ് വിരട്ടി.
അതേസമയം ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങാൻ സാധിക്കാതായതോടെ കാമ്പുകളിൽ ചീട്ടുകളിയും മറ്റുമായി സമയം നീക്കുകയാണ് തൊഴിലാളികൾ. അവർ ക്യാമ്പുകൾ വിടുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തുന്നുണ്ട്.
ചങ്ങനാശേരി പായിപ്പാട് മാർച്ച് 2നാണ് സ്വദേശത്തേക്ക് പോവണമെന്നാവശ്യപ്പെട്ട് 1500ലധികം തൊഴിലാളികൾ കർഫ്യു ലംഘിച്ച് തെരുവിലിറങ്ങിയത്. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ വീണ്ടും ക്യാമ്ബുകളിലെത്തിച്ചത്. അന്നു മുതൽ വൻ പൊലീസ് സന്നാഹമാണ് അവിടെ ക്യാമ്പുചെയ്യുന്നത്.