video
play-sharp-fill

പോത്തിന് എന്ത് കൊറോണയും ലോക്ക് ഡൗണും ; കൊച്ചി നഗരത്തിൽ പൊലീസിനെ വട്ടംചുറ്റിച്ച് പോത്ത് വിരണ്ടോടി ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

പോത്തിന് എന്ത് കൊറോണയും ലോക്ക് ഡൗണും ; കൊച്ചി നഗരത്തിൽ പൊലീസിനെ വട്ടംചുറ്റിച്ച് പോത്ത് വിരണ്ടോടി ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണ രോഗബാധയുടെ വ്യാപനം തടയാൻ രാജ്യം മുഴുവൻ ലോക് ഡൗണിലാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാൻ എല്ലായിടത്തും ശക്തമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്.
ഈ സമയത്താണ് കൊച്ചി നഗരത്തിൽ അപ്രതീക്ഷിതമായി പുറത്തിറങ്ങിയ ഒരാൾ പൊലീസിന് സമ്മാനിച്ചത് വലിയ തലവേദനയാണ്. ലോക് ഡൗൺ അറിയാതെ വിരണ്ടോടിയ പോത്താണ് പൊലീസിന് പണിയായത്.കൊച്ചി കലൂർ എ.ജെ ഹാളിന് സമീപത്താണ് പോത്ത് വിരണ്ടോടിയത്. പാവക്കുളം ക്ഷേത്രത്തിന് സമീപത്തുനിന്നാണ് ഇവിടെ വരെ ഓടിയെത്തിയത്.

എന്നാൽ ലോക്ക് ഡൗൺ ആയതിനാൽ ജനം നിരത്തിൽ ഇല്ലായിരുന്നതിനാലാണ് വലിയ അപകടം ഒഴിവായി. പൊലീസും ഫയർ ഫോഴ്‌സും ചേർന്ന് അതിസാഹസികമായി പോത്തിനെ കീഴടക്കി ഉടമസ്ഥനെ ഏൽപ്പിക്കുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group