ഹെൽമെറ്റ് വയ്ക്കാത്തതിന് പിഴയടക്കേണ്ടി വന്ന കായംകുളം നഗരസഭാ ചെയർമാൻ പൊലീസിനോട് പകരം വീട്ടി ; പൊലീസ് കാന്റീൻ റെയ്ഡ് ചെയ്യാനെത്തിയ ഹെൽത്ത് സൂപ്പർവൈസറടക്കം അകത്തായി : എട്ടിന്റെ പണി ഇരന്ന് വാങ്ങി നാണംകെട്ട് തലയിൽ മുണ്ടിട്ട് മൂടി ചെയർമാൻ
സ്വന്തം ലേഖകൻ
കായംകുളം: ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തതിന് നഗരസഭാദ്ധ്യക്ഷൻ പിഴയടക്കേണ്ടി വന്നതിന് പകരം വീട്ടി പോലീസ് സ്റ്റേഷനിലെ കാന്റീൻ റെയ്ഡ് നടത്തിയ സംഭവം വൻ വിവാദത്തിലേക്ക്. കായംകുളം പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കാന്റീൻ റെയ്ഡ് ചെയ്യാൻ നിർദേശം നല്കിയ നഗരസഭാ ചെയർമാൻ എൻ ശിവദാസിന്റെ നടപടിയാണ് വിവാദത്തിൽ എത്തി നിൽക്കുന്നത്.
നഗരസഭാ അദ്ധ്യക്ഷന്റെ നിർദ്ദേശത്തെ തുടർന്ന് റെയ്ഡിന് എത്തിയ നഗരസഭാ ഹെൽത്ത് വിഭാഗം കായംകുളം പൊലീസിന്റെ കസ്റ്റഡിയിലും ആയി. ലോക്ക് ഡൗൺ ദിവസത്തിൽ ഹെൽമെറ്റും മാസ്കും ധരിക്കാതെ കായംകുളം ,പുനല്ലൂർ റോഡിലൂടെ വാഹനത്തിൽ സഞ്ചരിച്ച കായംകുളം മുനിസിപ്പൽ ചെയർമാൻ എൻ ശിവദാസനെ പാർക്ക് മൈതാനിയിൽ വെച്ചു കായംകുളം എസ് എച്ച് ഒ ഇൻസ്‌പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം തടഞ്ഞു നിർത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് മാസ്‌ക്ക് ധരിക്കണ്ട ആവശ്യകതയെക്കുറിച്ചു ബോധവൽകരണം നടത്തി, എന്നാൾ ഗവ. നിർദ്ദേശം ഉണ്ടോയെന്ന് ചെയർമാന്റെ ചോദ്യത്തിന് മറുപടിയായി ഹെൽമെറ്റ് ധരിക്കാത്തതിന് നിയമം ബാധകമല്ലേ എന്ന, സി.ഐ.യുടെചോദ്യത്തിന് മുന്നിൽ ചെയർമാൻ ശിവദാസൻ പകച്ചു നിൽക്കുകയായിരുന്നു. തുടർന്ന് പെറ്റി അടക്കണമെന്ന പൊലീസിന്റെ നിർദേശം പാലിച്ച ചെയർമാൻ സ്റ്റേഷനിൽ എത്തി500 രൂപ പെറ്റി അടച്ചു രസീത് കൈപറ്റുകയും ചെയ്തിരുന്നു.
പിഴയാക്കിയതിന്റെ പകരംവീട്ടൽ എന്നപോലെ തന്റെ അധികാരം ദുർവിനിയോഗം ചെയ്തു കൊണ്ട് കഴിഞ്ഞ ദിവസം രാവിലെ 11.30 മണിയോടെ മുനിസിപ്പൽ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ ചെയർമാന്റെ രേഖാമൂലമുള്ള കത്തുമായി പൊലീസ് സ്റ്റേഷൻ കാന്റീനിലെക്ക് എത്തുകയാണ് ഉണ്ടായത്. എന്നാൽ പരിശോധനയ്ക്കായി എത്തിയ ഉദ്യോഗസ്ഥർക്ക് കാന്റിനിൽ നിന്നും യാതൊന്നും കണ്ടെത്താനും കഴിഞ്ഞില്ല.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ കടകളും അടച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അറുപതിൽപ്പരം വരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി ആഹാരം തയ്യാറാക്കുന്ന കാന്റിനീൽ മനഃപൂർവ്വം ഉദ്യോഗസ്ഥരെ കൊണ്ട് റൈഡ് നടത്തി ക്യാന്റീൻ പൂട്ടിക്കാനായിരുന്നു ശ്രമം.
എന്നാൽ സംസ്ഥാനംഭരിക്കുന്ന പാർട്ടിയുടെ നേതാവിന് എന്തും കാണിക്കാമെന്ന ധാർഷ്ട്യമാണ് മുനിസിപ്പൽ ചെയർമാന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നു ചില ഉദ്യോഗസ്ഥർ പറഞ്ഞു.അതേസമയം പൊലീസ് കാന്റീനിൽ റൈഡിന് എത്തിയ മുനിസിപ്പൽ ഉദ്യോഗസ്ഥരായ, ഹെൽത്തു സൂപ്പർവൈസർ എം.ആർ ഗീത, ഹെൽത്ത് ഇൻസ്‌പെക്ടമാരായ കൃഷ്ണകുമാർ , സലിം ,ഡ്രൈവർ, സതീഷ് എന്നിവരെ പൊലീസ് കസ്റ്റിയിൽ എടുത്തു
അനധികൃതമായി വാഹനം ഓടിച്ചു പൊലീസ് കോമ്പൗണ്ടിൽ എത്തിയതിനും, യാതൊരു മുന്നറിപ്പും കൂടാതെ കാന്റീനിൽ എത്തി ജീവനക്കാരോട് മോശമായി പെരുമാറിതിയതിനും, മേൽ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ സ്റ്റേഷനിൽ അതിക്രമിച്ചു കയറിയതിനും അടക്കം വിവിധ വകുപ്പുകൾ ഇവർക്ക് എതിരെ ചുമത്തിയിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇവർ ഉപയോഗിച്ചു വന്ന മുനിസിപ്പൽ വക ജീപ്പ് ഇപ്പോൾ കായംകുളം പോലീസിന്റെ കസ്റ്റഡിയിലാണ്.തുടർന്ന് അഞ്ച് മണിയോടെ മുൻസിപ്പൽ ഹെൽത്ത് വിഭാഗം ജീവനക്കാരെ മെഡിക്കൽ പരിശോധന നടത്തി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.