video
play-sharp-fill
സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊറോണ വൈറസ് ബാധ ; 149 പേർക്ക് രോഗമുക്തി : കോട്ടയത്ത് 7 പേർക്ക് കൂടി വൈറസ് ബാധ

സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊറോണ വൈറസ് ബാധ ; 149 പേർക്ക് രോഗമുക്തി : കോട്ടയത്ത് 7 പേർക്ക് കൂടി വൈറസ് ബാധ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മുന്നൂറ് കടന്ന് കൊറോണ കേസുകൾ . അതേസമയം 149 പേർ രോഗമുക്തി നേടി.

സംസ്ഥാനത്തെ ആശങ്കയിലാക്കി ഉറവിടമറിയാതെ 7 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് ബാധയിൽ തലസ്ഥാനത്തെ സ്ഥിതി രൂക്ഷമാവുകയാണ്. തിരുവനന്തപുരത്ത് മാത്രം ഇന്ന് 95 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറം : 55, തൃശൂർ 27, ഇടുക്കി 20,എറണാകുളം 12,കാസർകോട് 11,കോട്ടയം 7, പാലക്കാട് 50, വയനാട് 7,പത്തനംത്തിട്ട 7,കോഴിക്കോട് 8,കൊല്ലം 10, ആലപ്പുഴ 22, കണ്ണൂർ 8 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീച്ചിരിക്കുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 117 പേര് വിദേശത്ത് എത്തിയവരാണ്. 190 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 74 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

സംസ്ഥാനത്ത് പൂന്തുറയിൽ സൂപ്പർ സ്പ്രെഡ്. സാമൂഹിക വ്യാപനത്തിലേക്ക് സംസ്ഥാനം അടുത്തെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

റിവേഴ്‌സ് ക്വാറന്റൈനിൽ ഉള്ളവരെ സന്ദർശിക്കരുത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഇനിയും സമയം ആയിട്ടില്ലെന്നും മുഖ്യമന്ത്രി  വ്യക്തമാക്കി.