video
play-sharp-fill

കൊറോണ വൈറസ് ബാധ : പത്തനംതിട്ടയിലും കൊല്ലത്തും അഞ്ച് പേർ വീതവും കോട്ടയത്ത് മൂന്ന് പേരും നിരീക്ഷണത്തിൽ ; എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അധികൃതർ

കൊറോണ വൈറസ് ബാധ : പത്തനംതിട്ടയിലും കൊല്ലത്തും അഞ്ച് പേർ വീതവും കോട്ടയത്ത് മൂന്ന് പേരും നിരീക്ഷണത്തിൽ ; എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അധികൃതർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരം. വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ച് റാന്നി സ്വദേശികൾക്ക് പുറമേ പതിമൂന്നു പേർക്ക് കൂടി രോഗലക്ഷണം. പത്തനംതിട്ടയിലും കൊല്ലത്തും അഞ്ചുവീതവും കോട്ടയത്ത് മൂന്നുപേരുമാണ് ഐസലേഷനിൽ കഴിയുന്നത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇറ്റലിയിൽ നിന്നെത്തിയ പത്തംതിട്ട സ്വദേശികൾ അടുത്ത് ഇടപഴകിയ തൃശൂർ ജില്ലയിലെ 11 പേർ നിരീക്ഷണത്തിലാണ്. അതിനിടെ, കോവിഡ് ബാധിച്ചവരുമായി ഇടപഴകിയ 150 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 58 പേർ വളരെ അടുത്ത് ഇടപഴകിയവരാണെന്നാണ് സൂചനകൾ. കൂടുതൽ പേരെ കണ്ടെത്താനുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ. ശൈലജ അറിയിച്ചു. രോഗബാധിതരുമായി ഇടപഴകിയവർ തുറന്നു പറയണമെന്നും മന്ത്രി അറിയിച്ചു. ഇവർ താമസിച്ച പ്രദേശത്തെ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ മാറ്റിവയ്ക്കണമെന്നും നിർദേശിച്ചിരിക്കുകയാണ്. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കൊറോണയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനും വിവരങ്ങൾ കൈമാറാനുമായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്റർ സംസ്ഥാനത്ത് സജ്ജമായിട്ടുണ്ട്. 0471 – 2309250, 0471 – 2309251, 0471 – 2309252 എന്നിങ്ങനെയാണ് കോൾ സെന്റർ നമ്പരുകൾ. കോവിഡ് 19 കൺട്രോൾ റൂം നമ്പർ: 0481 – 2581900. ദിശ ഹെൽപ്‌ലൈൻ നമ്പർ : 105