
ആശ്വസിക്കാം…! കോട്ടയത്ത് നിരീക്ഷണത്തിൽ കഴിയുന്ന ഏഴ് പേർക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴു പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന മൂന്നു പേരുടെയും ജില്ലാ ആശുപത്രിയിൽ കഴിയുന്ന ഒരാളുടെയും വീടുകളിൽ പൊതു സമ്പർക്കമില്ലാതെ കഴിയുന്ന മൂന്നു പേരുടെയും സാമ്പിളുകളാണ് പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ദമ്പതികളുടെ കുട്ടിയും ഇക്കൂട്ടത്തിലുണ്ട്.
അതേസമയം കോട്ടയം ജില്ലയിൽ നിന്നും പരിശോധനയ്ക്കായി അയച്ച 54 സാമ്പിളുകളിൽ രണ്ടെണ്ണം പോസിറ്റീവും 34 എണ്ണം നെഗറ്റീവുമായിരുന്നു. 15 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ഇതിൽ മൂന്നു സാമ്പിളുകൾ പരിശോധനയ്‌ക്കെടുക്കാതെ തള്ളി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കോറോണ വൈറസിന്റേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുമായി മൂന്നു പേരെക്കൂടി ആശുപത്രികളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇറ്റലിയിൽ നിന്നെത്തിയ രണ്ടു പേരെ കോട്ടയം ജനറൽ ആശുപത്രിയിലും കുവൈറ്റിൽ നിന്നെത്തിയ മധ്യവയസ്‌കയെ മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.അതേസമയം ജില്ലയിൽ ഇപ്പോൾ പതിമൂന്ന് പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
ഹോം ക്വാറന്റയിനിൽ 310 പേർ ഇന്നലെ 142 പേർക്കു കൂടി വീടുകളിൽ പൊതുസമ്പ്ർക്കമില്ലാതെ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയതോടെ ജില്ലയിൽ ഹോം ക്വാറന്റയിനിൽ ഉള്ളവരുടെ എണ്ണം 310 ആയി.