ആശങ്ക വർദ്ധിക്കുന്നു..! കൊല്ലത്തും കോട്ടയത്തും രോഗം സ്ഥിരീകരിച്ചത് നിരീക്ഷണ കാലാവധിയ്ക്ക് ശേഷം

ആശങ്ക വർദ്ധിക്കുന്നു..! കൊല്ലത്തും കോട്ടയത്തും രോഗം സ്ഥിരീകരിച്ചത് നിരീക്ഷണ കാലാവധിയ്ക്ക് ശേഷം

സ്വന്തം ലേഖകൻ

കോട്ടയം : ഒരിടവേളയ്ക്ക് ശേഷം തുടർച്ചയായ രണ്ട് ദിവസങ്ങളിൽ ജില്ലയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. ജില്ലയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കോവിഡ് പോസിറ്റീവ് കേസുകളിൽ രണ്ടെണ്ണം നിരീക്ഷണകാലാവധിയായ 28 ദിവസങ്ങൾക്ക് ശേഷമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

അതോടൊപ്പം കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ 36 ദിവസം മുൻപ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ഏഴ് വയസ്സുകാരിയുടേയും പരിശോധനാഫലവും പോസിറ്റീവ് ആയത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. അതേസമയം നിരീക്ഷണകാലാവധി കഴിഞ്ഞ ശേഷം കോവിഡ് സ്ഥിരീകരിച്ചതിൽ ആശങ്ക വേണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിൽ മൂന്നു പേർക്കുകൂടിയാണ് കഴിഞ്ഞ ദിവസം കോവിഡ്-19 സ്ഥിരീകരിച്ചത്. മണർകാട് സ്വദേശിയായ ലോറി ഡ്രൈവർ (50), സംക്രാന്തി സ്വദേശിനി (55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകന്റെ അമ്മ (60) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്.

രോഗം സ്ഥിരീകരിച്ച മണർകാട് സ്വദേശി അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ചരക്ക് ലോറിയുടെ ഡ്രൈവറാണ്. മാർച്ച് 25ന് മഹാരാഷ്ട്രയിൽ നിന്ന് നാട്ടിലെത്തിയശേഷം ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം വീട്ടിൽ 28 ദിവസം ക്വാറന്റൈയിനിൽ പൂർത്തിയാക്കിയെന്നാണ് വിവരം.

രോഗം സ്ഥിരീകരിച്ച സംക്രാന്തി സ്വദേശിനി ഒന്നര മാസം മുൻപാണ് ഷാർജയിൽ നിന്ന് എത്തിയത്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനുമായി നേരിട്ട് സമ്പർക്കം പുലർത്തിയത് പരിഗണിച്ചാണ് അമ്മയുടെ സാമ്പിൾ എടുത്തത്. ഇയാളുമായി അടുത്ത് ഇടപഴകിയ 24 പേരെ ഹോം ക്വാറന്റൈൻ നിർദ്ദേശം നൽകിയിരിക്കുകയാണെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.

Tags :