video
play-sharp-fill
ഭാര്യയും മകളും മൃതദേഹം വീഡിയോ കോളിലൂടെ കണ്ടു ; ആരും സന്ദർശിക്കാനും സ്പർശിക്കാനും അനുവദിക്കാതെ ചുള്ളിക്കൽ സ്വദേശിയുടെ മൃതദേഹം ഖബറക്കി

ഭാര്യയും മകളും മൃതദേഹം വീഡിയോ കോളിലൂടെ കണ്ടു ; ആരും സന്ദർശിക്കാനും സ്പർശിക്കാനും അനുവദിക്കാതെ ചുള്ളിക്കൽ സ്വദേശിയുടെ മൃതദേഹം ഖബറക്കി

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണ ബാധിച്ച് മരിച്ച ചുള്ളിക്കൽ സ്വദേശിയുടെ മൃതദേഹം ഖബറക്കി. ആരെയും സന്ദർശിക്കാനും സ്പർശിക്കാനും അനുവദിക്കാതെയാണ് മൃതദേഹം ഖബറക്കിയത്. കൊറോണ ബാധിതനായി മരിച്ച് ചുള്ളിക്കൽ സ്വദേശിയുടെ മൃതദേഹം ഖബറക്കിയത് ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പ്രകാരമാണ് മൃതദേഹം സംസ്‌കരിച്ചത്.

ചുള്ളിക്കൽ മസ്ജിദ് ഖബർസ്ഥാനിലായിരുന്നു സംസ്‌കാരം. സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് നാലുപേർ മാത്രം. എറണാകുളം ജില്ല കളക്ടർ എസ് സുഹാസ് പള്ളി ഇമാമുമായി ആശയവിനിമയം നടത്തിയാണ് ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പാലിച്ചുള്ള ക്രമീകരണമൊരുക്കിയത്. മൃതദേഹം പൊതിഞ്ഞുകെട്ടിയ ആവരണം പൊളിക്കാതെയാണ് ഖബറടക്കം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരത്തേ അറിയിച്ചിരുന്നു. കൊറോണ വൈറസ് ബാധയെത്തുടർന്നുള്ള മരണമായതിനാൽ ഭാര്യയും മകളും ഉൾപ്പെടെയുള്ളവരെ വീഡിയോയിലൂടെയാണ് മൃതദേഹം കാണിച്ചത്. .

മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരണപ്പെട്ടത്. ജീവൻ രക്ഷിക്കാൻ ആരോഗ്യപ്രവർത്തകർ പരമാവധി ശ്രമിച്ചിരുന്നതായി കെ.കെ ശൈലജ പറഞ്ഞു. ഹൃദ്രോഗവും അമിത രക്തസമ്മർദ്ദവും കൂടിയായതോടെയാണ് നില വഷളായതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ദുബൈയിൽ നിന്നെത്തിയ ഇദ്ദേഹത്തെ മെഡിക്കൽ കോളജിൽ ചികിത്സക്കായി പ്രവേശിപ്പിക്കുകയായിരുന്നു.

മരിച്ച ചുള്ളിക്കൽ സ്വദേശിക്കൊപ്പം 15 പേരാണ് എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്നത്. ഈ പതിനഞ്ച് പേരിൽ ഹൈ റിസ്‌ക് രോഗിയായിരുന്നു ചുള്ളിക്കൽ സ്വദേശി. കടുത്ത ഹൃദ്രോഗത്തോടൊപ്പം കൊറോണ കൂടി ബാധിച്ചതാണ് ഹൈ റിസ്‌ക് രോഗിയായി ആരോഗ്യ വകുപ്പ് പരിഗണിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മാർച്ച് 22ന് ഇയാളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിൽ പരവേശിപ്പിച്ചത് മുതൽ 69കാരന്റെ നില അത്ര മെച്ചമായിരുന്നില്ല.

ഇതിനിടെ, ഇയാൾക്ക് ഉണ്ടായിരുന്ന ശ്വാസകോശ രോഗവും ഏറെ മൂർച്ഛിച്ചു വന്നിരുന്നു. ഇതേ തുടർന്ന് ഇയാളെ ഐസൊലേഷൻ വാർഡിലെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ പുരോഗമിച്ചിരുന്നത്.

എന്നാൽ ശനിയാഴ്ച രാവിലെ നില കൂടുതൽ വഷളാവുകയും ചെയ്തിരുന്നു. തുടർന്ന് എട്ട് മണിയോടെ മരണം സംഭവിച്ചു. എന്നാൽ, മരണം സംഭവിച്ച് നാല് മണിക്കൂർ പിന്നിട്ട് എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമായിരുന്നു ജില്ലാ ഭരണകൂടം വിവരം പുറത്ത് വിട്ടത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ വ്യക്തമായ നിർദ്ദേശം പാലിച്ചായിരിക്കും മരണാനന്തര ചടങ്ങ്. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 873 ആയി. ശനിയാഴ്ച രാവിലെ വരെയുള്ള ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചാണിത്. കൊറോണ വൈറസ് ബാധയിൽ രാജ്യത്ത് 19പേർ മരിച്ചു. 775 പേർ ചികിത്സയിലാണ്. രാജ്യത്താകമാനം 78 പേർ രോഗ മുക്തി നേടുകയും ആശുപത്രി വിടുകയും ചെയതിട്ടുണ്ട്. ഇതുവരേയും ഏറ്റവും കൂടുതൽ കൊറോണ ബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 180 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമതായി ഏറ്റവും കൂടുതൽ കൊറോണ വൈറസ് രോഗ ബാധിതർ ഉള്ളത് കേരളത്തിലാണ്. 176 പേർ. അതേസമയം മഹാരാഷ്ട്രയിൽ 25 ഉം കേരളത്തിൽ 11 പേരും രോഗമുക്തി നേടിയിട്ടുണ്ട്.