play-sharp-fill
പതിനഞ്ച് പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു ; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 64 ആയി

പതിനഞ്ച് പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു ; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 64 ആയി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് പതിനഞ്ച് പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 64 ആയി.

എന്നാൽ സംസ്ഥാനത്ത് കൊറോണ വൈറസിന്റെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കാസർഗോഡ് ജില്ലയിലാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. ആശുപത്രികളിൽ സൗകര്യങ്ങള് വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ രോഗികൾക്കുള്ള സാഹചര്യത്തിൽ കാസർഗോഡ് ജില്ല പൂർണമായും അടച്ചു. അവശ്യസർവീസുകളായ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവ തുറക്കാം. ഹോട്ടലുകളും റെസ്റ്റോറന്റുകളിലും കൂട്ടം കൂടിയിരിക്കാൻ അനുവദിക്കില്ല. സംസ്ഥാന അതിർത്തി അടച്ചു. യാത്രാ വാഹനങ്ങൾക്കു പുറത്തേക്കു പോകാനോ അകത്തേക്കു വരാനോ ആകില്ല. ചരക്കു വാഹനങ്ങൾക്ക് ഈ നിയന്ത്രണമില്ല. ജില്ലാ അതിർത്തികൾ കടന്നു സ്വകാര്യ വാഹനങ്ങൾക്കു പോകാം.ജില്ലയിലെ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്പൂർണ നിരോധനാജ്ഞ പ്രഖ്യപിക്കും