
സംസ്ഥാനത്ത് രണ്ടു പേർക്ക് കോവിഡ്: രണ്ടു പേരും വിദേശത്ത് നിന്ന് എത്തിയവർ: ഒരാൾ നെഗറ്റീവ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്ക് കോവിഡ് 19. രണ്ടു പേരും വിദേശത്ത് നിന്ന് എത്തി നിരീക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്നവരാണ്. ഒരാൾ കോഴിക്കോടും ഒരാൾ കൊച്ചിയിലും ചികിത്സയിലാണ് കഴിഞ്ഞ ദിവസം ദുബായ് നിന്ന് കോഴിക്കോട് എത്തിയ ആള്‍ക്കും, അബുദാബിയിൽ നിന്ന് കൊച്ചിയിൽ എത്തിയ ആൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കൊറോണ വൈറസ് പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രി നടത്തുന്ന ദൈനംദിന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നില്ല. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് ഒരു കോവിഡ് കേസ് സ്ഥിരീകരിച്ചിരുന്നത്. ചെന്നൈയില്‍ നിന്നും എറണാകുളത്ത് ചികിത്സയ്ക്കായി എത്തിയ ആള്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്.
സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച് നൂറ് ദിവസം കഴിഞ്ഞിരിക്കുകയാണ്. ഇതുവരെ കേരളത്തില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല എന്നത് ഏറെ ആശ്വാസകരമാണ്. സംസ്ഥാനത്ത് ഇതുവരെ 505 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വിദേശത്ത് നിന്നും എത്തിയവരില്‍ രോഗ ലക്ഷണങ്ങളുള്ളവരുമായി ഡോക്ടര്‍മാര്‍ വീഡിയോ കോള്‍ വഴി ബന്ധപ്പെടും. ടെലി മെഡിസിന്‍ മുഖേനെയായിരിക്കും മരുന്നുകള്‍ നിര്‍ദ്ദേശിക്കുക. ഇവര്‍ക്കായുള്ള മരുന്നുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിച്ച് നല്‍കും.ഇവരെ ആശുപത്രിയിലേക്ക് മാറ്റണമെങ്കില്‍ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടും കൂടിയയ ആംബുലന്‍സ് എത്തിയായിരിക്കും ആശുപത്രിയിലേക്ക് മാറ്റുക.
സംസ്ഥാനത്ത് 23930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 23,596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദേശത്ത് നിന്നും മറ്റ് സംസ്ഥാനത്ത് നിന്ന് വരുന്നവരും അവര്‍ക്ക് വേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങളും പൂര്‍ണ്ണ ജാഗ്രതയോടെ തുടരണം. ലോകത്ത് എവിടെ കുടുങ്ങിയ കേരളീയരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള തയ്യാറെടുപ്പാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരുമായി നിരന്തരണം ആശയവിനിമയം നടത്തിയാണ് നാം മുന്നോട്ട് പോകുന്നത്.
വിദേശത്ത് നിന്ന് വരുന്നവരുടെ മുന്‍ഗണനാ ക്രമം തയ്യാറാക്കുന്നതും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുന്നതും യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതും ചെലവ് വഹിക്കുന്നതും കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍ നാട്ടിലെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാനമാണ്. കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി സൗകര്യം ഒരുക്കാന്‍ ജില്ലകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
പ്രവാസികളെ വിമാനത്താവളത്തിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം കെഎസ്ആര്‍ടിസി ബസില്‍ പ്രത്യേക കേന്ദ്രത്തില്‍ എത്തിക്കുന്നത്. ഇവര്‍ക്കായി ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടര്‍ വീതം വൈദ്യ സഹായവും ലഭ്യമാക്കുന്നുണ്ട്. ഈ നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല അതാത് തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. മേല്‍നോട്ടത്തിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.