സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ് : രോഗം സ്ഥിരീകരിച്ചത് തമിഴ്‌നാട്ടില്‍ നിന്നും എറണാകുളത്ത് ചികിത്സയ്ക്കായി എത്തിയ ആള്‍ക്ക് ; ഇന്ന് പത്ത് പേര്‍ക്ക് രോഗമുക്തി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോറോണ വൈറസ് സ്ഥിരീകരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി തമിഴ്‌നാട്ടില്‍ നിന്നും എറാണാകുളത്ത് എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പത്ത് പേര്‍ രോഗ മുക്തി നേടി.
രോഗ മുക്തരായ പത്ത് പേരും കണ്ണൂര്‍ സ്വദേശികളാണ്. ഇതോടെ സംസ്ഥാനത്ത് ഇനി പതിനാറ് പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 33 ആയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തുന്നവര്‍ ആരുമായും സമ്പര്‍ക്കം പുലര്‍ത്തരുതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഇതുവരെ 503 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 484 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 20157 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 19810 പേര്‍ വീടുകളിലും 347 ആശുപത്രികളിലുമാണ നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇന്ന് മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 35856 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 35355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുന്‍ഗണനാ ഗ്രൂപ്പുകളില്‍ 3380 സാമ്പിളുകളില്‍ 2939 എണ്ണത്തില്‍ നെഗറ്റീവ് ഫലം ആയി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദേശത്ത് നിന്നും നാട്ടിലേക്ക് എത്തുന്നവര്‍ക്കായി എല്ലാ സജ്ജീകരണങ്ങളും സംസ്ഥാനം പൂര്‍ത്തിയാക്കിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.ദോഹ- തിരുവനന്തപുരം വിമാനം ഞായറാഴ്ച എത്തും.
ഇതില്‍ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ എത്തുക