video
play-sharp-fill

Tuesday, May 20, 2025
Homeflashകൊറോണ വൈറസ് ബാധ : കാസർഗോഡ് വിലക്ക് ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്‌പോർട്ട് കണ്ടുകെട്ടും ;...

കൊറോണ വൈറസ് ബാധ : കാസർഗോഡ് വിലക്ക് ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്‌പോർട്ട് കണ്ടുകെട്ടും ; കർശന നടപടികളുമായി ജില്ലാഭരണകൂടം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കാസർഗോഡ് വിലക്ക് ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്‌പോർട്ട് കണ്ടുകെട്ടും . വിലക്ക് ലംഘിച്ചാൽ ഇതേ നടപടി തുടരും. കാസർഗോഡ് ജില്ലയിൽ ബേക്കറികൾ തുറക്കണം എന്നാൽ പാനീയങ്ങൾ വിൽക്കരുതെന്നും മൽസ്യ, മാംസ വിൽപന അനുവദിക്കുമെന്നും ആളുകൂടിയാൽ അടപ്പിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കൊല്ലത്ത് റോഡുകളിൽ വാഹനഗതാഗതം കൂടിയതോടെ പൊലീസ് കമ്മിഷണറും കളക്ടടറും നേരിട്ട് ഇറങ്ങി. അതേസമയം കടകളുടെ പ്രവർത്തനസമയത്തെക്കുറിച്ച് ഇനിയും ധാരണയായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്ത് ചിലയിടത്ത് കടകൾ അടപ്പിച്ചു. സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഏഴുമണിക്ക് തുറന്ന സൂപ്പർമാർക്കറ്റുകൾ അടപ്പിച്ചിരുന്നു.

എന്നാൽ സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ല, മൂന്നുമാസത്തേക്കുള്ളത് സംഭരിക്കുമെന്ന് മന്ത്രി പി.തിലോത്തമൻ അറിയിച്ചിരുന്നു. അതിനിടെ ചൊവ്വാഴ്ച എറണാകുളം,പത്തനംതിട്ട ജില്ലകളിൽ മാർച്ച് 31വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments