കൊറോണ വൈറസ് ബാധ : ബോളിവുഡ് ഗായിക കനിക കപൂറിന്റെ മൂന്നാമത്തെ പരിശോധനാ ഫലവും പോസിറ്റീവ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് ഗായിക കനിക കപൂറിന്റെ മൂന്നാമത്തെ പരിശോധനയിലും കോവിഡ് ഫലം പോസിറ്റീവ്. ഞായറാഴ്ച നടത്തിയ രണ്ടാം പരിശോധനയിലും ഫലം പോസിറ്റീവ് ആയിരുന്നു. വൈറസ് ബാധയെ തുടർന്ന് ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എസ്.ജി.പി.ജി.ഐ.എം.എസ്) ചികിത്സയിലാണ് കനിക കപൂർ. ഇവരുടെ രണ്ട് പരിശോധന ഫലങ്ങൾ നെഗറ്റീവ് ആകും വരെ ഇവരുടെ ചികിൽസ തുടരുമെന്നും എസ്.ജി.പി.ജി.ഐ.എം.എസ് ഡയറക്ടർ പ്രഫ. ആർ.കെ ധിമൻ പറഞ്ഞു.

മാർച്ചിൽ ആദ്യമാണ് കനിക കപൂർ യു.കെയിൽ നിന്നെത്തിയത്. അതിനു ശേഷം അവർ താജിൽ നടത്തിയ പാർട്ടിയിൽ രാഷ്ട്രീയ-ബിസിനസ് പ്രമുഖർ പങ്കെടുത്തിരുന്നു. എന്നാൽ ഈ പാർട്ടിയിൽ പങ്കെടുത്ത എല്ലാവരുടെയും പരിശോധന ഫലം കോവിഡ് നെഗറ്റീവ് ആണെന്നത് ആശ്വാസമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനിക കപൂറിനൊപ്പം രണ്ടു ദിവസം താജിൽ ഉണ്ടായിരുന്ന സുഹൃത്ത് ഓജസ് ദേശായിയുടെ പരിശോധന ഫലവും നെഗറ്റീവ് ആണ്.