video
play-sharp-fill

തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരന്റെ റൂട്ട് മാപ്പ് നിർമ്മാണത്തിൽ കുഴഞ്ഞ് ആരോഗ്യവകുപ്പ് അധികൃതർ

തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരന്റെ റൂട്ട് മാപ്പ് നിർമ്മാണത്തിൽ കുഴഞ്ഞ് ആരോഗ്യവകുപ്പ് അധികൃതർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം :തലസ്ഥാനത്തും കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റലിക്കാരൻ ആരോടൊക്കെ സ്മ്പർക്കം പുലർത്തിയെന്ന് കണ്ടെത്താൻ കഴിയാതെ ആരോഗ്യവകുപ്പ് അധികൃതർ. ഇതോടെ റൂട്ട് നിർമ്മാണം കുഴഞ്ഞിരിക്കുകയാണ്.

ഫെബ്രുവരി 27ന് ഡൽഹി വഴിയാണ് ഇറ്റലിക്കാരൻ വർക്കലയിൽ എത്തിയത്. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ഇയാൾ പിന്നീട് സഞ്ചരിച്ച വഴികളെല്ലാം മനസിലാക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ് അധികൃതർ. എന്നാൽ ഇയാൾ താമസിച്ച് വന്നിരുന്ന വർക്കല ബീച്ചിലെ റിസോർട്ട് താൽക്കാലികമായി അടച്ചു പൂട്ടുകയും റിസോർട്ടിലെ ജീവനക്കാരെ നിരീക്ഷിക്കുകയും ചെയ്തു വരികെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാരിപ്പള്ളി ഗവ.ആശുപത്രിയിൽ പത്താം തീയതി നടത്തിയ പരിശോധനയിലാണ് ഇറ്റലി സ്വദേശിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൂടാതെ ഇറ്റലിക്കാരന്റെ സംസാര ഭാഷയും പ്രശനമായി വരുന്നുണ്ട് ഇദ്ദേഹത്തിന് ഇറ്റാലിയൻ ഭാഷ മാത്രമേ അറിയൂ അതും ഒരു വെല്ലുവിളിയായി നിൽക്കുന്നുണ്ട്.

ഇതോടെ ഇയാളുമായി അടുത്ത് ഇടപഴുകിയവരുമായുള്ള ആളുകളെ കണ്ടെത്താൻ കഴിയാതെ കുഴയുകയായി