video
play-sharp-fill

Thursday, May 22, 2025
Homeflashമറ്റേത് രാജ്യത്തെക്കാളും മുൻപേ ഇന്ത്യ കൊറോണ വൈസറിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കി ; ഇന്ത്യയെ അഭിനന്ദിച്ച്...

മറ്റേത് രാജ്യത്തെക്കാളും മുൻപേ ഇന്ത്യ കൊറോണ വൈസറിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കി ; ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കൊറോണ വൈറസിനെതിരെ മറ്റേത് ഏത് രാജ്യത്തെക്കാളും മുൻപേ ഇന്ത്യ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കി. കൊറോണക്കെതിരെ ഇന്ത്യയൊരുക്കിയ മികച്ച് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന രംഗത്ത്.

ജനുവരി 30ന് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുൻപേ ഇന്ത്യ രോഗബാധയ്‌ക്കെതിരെയുള്ള സമഗ്ര പ്രതിരോധ സംവിധാനം ഒരുക്കിയിരുന്നു. വിമാന യാത്രക്കാരുടെ പരിശോധന കർശനമാക്കിയതിന് പിന്നാലെ വിസ റദ്ദാക്കുകയും രാജ്യാന്തര വിമാനസർവീസുകൾ നിരോധിക്കുകയും ചെയ്തു. മറ്റേതൊരു രാജ്യത്തേക്കാളും മുമ്പേ ലോകത്ത് ഇന്ത്യ ഇതു നടപ്പിലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ജനുവരി 30നാണ് ഇന്ത്യയിൽ ആദ്യ കൊറോണ വൈറസ് ബാധ കണ്ടെത്തിയതെങ്കിലും ജനുവരി 18 മുതൽ തന്നെ ചൈനയിൽ നിന്നുമെത്തുന്ന യാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

എന്നാൽ കൊറോണ ഏറ്റവും അധികം നാശമുണ്ടാക്കിയ ഇറ്റലിയും സ്‌പെയിനും രോഗബാധ റിപ്പോർട്ട് ചെയ്ത് 25 മുതൽ 39 ദിവസത്തിനു ശേഷമാണ് യാത്രക്കാരെ പരിശോധിച്ചു തുടങ്ങിയത്. യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവരെയും വിമാനത്താവളങ്ങളിൽ എത്തുന്നവരെയും കൂടുതൽ പരിശോധിക്കുക, വിസ റദ്ദാക്കുക, സ്വയം ക്വാറന്റൈനിൽ നിർദേശിക്കുക തുടങ്ങി രോഗം പടരുന്നതു തടയാൻ ഫലപ്രദമായ പല നടപടികളും കേന്ദ്ര സർക്കാർ സ്വീകരിച്ചുവെന്നും ലോകാരോഗ്യ സംഘടന

അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments