
ഇന്ത്യയെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ: 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 6767 പേർക്ക് ; അടുത്ത രണ്ട് മാസത്തേക്ക് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രാലയം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യയെ ആശങ്കയിലാക്കി കൊറോണ വൈറസ് ബാധ. രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷം പിന്നിട്ടു.
ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന വർദ്ധനവാണ് കഴിഞ്ഞ ഒറ്റ ദിവസത്തിനിടെ രാജ്യത്ത് രേഖപ്പെടുത്തിയത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6767 പേർക്ക് കൂടി രോഗം ബാധിതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,31,868 ആയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

24 മണിക്കൂറിനിടെ 147 പേർ കൂടി മരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,867 ആയി.
അതേസമയം രാജ്യത്തെ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന ആശങ്കയാണ് ആരോഗ്യമന്ത്രാലയം ഉയർത്തുന്നത്. അടുത്ത രണ്ട് മാസം കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
തീവ്രപരിചരണവിഭാഗവും കിടക്കകളുടെ എണ്ണവും വർദ്ധിപ്പിച്ച് കൊണ്ട് ആശുപത്രികൾ സജ്ജമായിരിക്കാനാണ് ആരോഗ്യമന്ത്രാലയം നൽകുന്ന നിർദേശം.
കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്യത്ത് കാൽലക്ഷത്തോളം പേർ കൂടി രോഗബാധിതരായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നത്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് വൈറസ് ബാധിതരുള്ളത്. ഇതുവരെ 47190 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്.
ഗുജറാത്തിൽ 13664 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 12910 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.