
സ്വന്തം ലേഖകൻ
ന്യൂഡൽഹി : രാജ്യത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ. കെഴിഞ്ഞ 24 മണിക്കൂറിനിടയിൽ മാത്രം രാജ്യത്ത് 13,586 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ കഴിഞ്ഞ ദിവസം മാത്രം വൈറസ് ബാധിച്ച് 336 പേർ കൂടി മരിച്ചു.
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 12,573 ആയി ഉയർന്നു. മഹാരാഷ്ട്രയിലും ഡൽഹിയിലും ഗുജറാത്തിലുമാണ് കൂടുതൽ പേരും മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 3,80,532 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 2,04,711 പേർ രോഗവിമുക്തി നേടിയിട്ടുണ്ട്. നിലവിൽ വൈറസ് ബാധിച്ച് 1,63,248 പേരാണ് ചികിത്സയിൽ കഴിയുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 1,20,504 പേർക്കാണ് രോഗമുള്ളത്. 5751 പേർ മരിച്ചു. ഡൽഹിയിൽ 49,979 പേർക്കും തമിഴ്‌നാട്ടിൽ 52,334 പേർക്കും രോഗമുണ്ട്. ഗുജറാത്തിൽ 25601, ഉത്തർ പ്രദേശിൽ 15181, ബംഗാളിൽ 12735, രാജസ്ഥാനിൽ 13857 എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം. ഡൽഹിയിൽ 1969 പേരും ഗുജറാത്തിൽ 1591 പേരും തമിഴ്‌നാട്ടിൽ 625 പേരും മരിച്ചു.
അതേസമയം ലോകത്ത് ഇതുവരെ 1.40 ലക്ഷം പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 5,126 പേർ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 4.55 ലക്ഷമായി ഉയർന്നിട്ടുണ്ട്.