ഡൽഹിയിൽ സ്ഥിതി  അതീവ ഗുരുതരം : ഡോക്ടർ ഉൾപ്പെടെ മൂന്ന് ആരോഗ്യപ്രവർത്തകർക്ക് കൂടി കൊറോണ വൈറസ് ബാധ : 39 പേരെ ക്വാറന്റൈയിനിൽ പ്രവേശിപ്പിച്ചു

ഡൽഹിയിൽ സ്ഥിതി അതീവ ഗുരുതരം : ഡോക്ടർ ഉൾപ്പെടെ മൂന്ന് ആരോഗ്യപ്രവർത്തകർക്ക് കൂടി കൊറോണ വൈറസ് ബാധ : 39 പേരെ ക്വാറന്റൈയിനിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സ്ഥിതി ഗുരുതരമാകുന്നു. ഡോക്ടർ ഉൾപ്പെടെ മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ, നഴ്‌സ്, ആശുപത്രി സ്റ്റാഫ് എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇതിനെ തുടർന്ന് 39 ആശുപത്രി ജീവനക്കാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. കൊറോണ വൈറസ് ബാധിച്ച രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്ന ചുരുക്കം ഹോസ്പിറ്റലുകളിൽ ഒന്നാണ് തെക്കൻ ഡൽഹിയിലെ മാക്‌സ് ഹോസ്പിറ്റൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയസംബന്ധമായ ചികിത്സയ്ക്കായി എത്തിയ രണ്ട് പേരിൽ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ 39 പേരെ പ്രത്യേ മുറിയിൽ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുകയാണ്.

154 ജീവനക്കാരാണ് ഈ ആശുപത്രിയിലെ കൊവിഡ് വാർഡിൽ മാത്രം ജോലി ചെയ്യുന്നത്. എന്നാൽ പല ഷിഫ്റ്റുകളിലായാണ് ജോലി. എന്നാൽ ഇവരിലാരും തന്നെ കൊവിഡ് ബാധിതരല്ല.

കുടുംബാംഗങ്ങളുമായോ അയൽക്കാരുമായോ സമ്പർക്കം പുലർത്താതെ ആശുപത്രിയിൽ തന്നെയാണ് ഇവർ താമസിക്കുന്നതെന്ന് ആശങ്ക ഒഴിയുന്നതിന് കാരണമാകുന്നു. എന്നാൽ രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് അധികൃതരെ ഏറെ വലയ്ക്കുന്നുണ്ട്. അത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.