video
play-sharp-fill
ഡൽഹിയിൽ സ്ഥിതി അതീവ ഗുരുതരം : രണ്ട് നഴ്‌സുമാർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു ; ഡോക്ടർമാരടക്കം 42 ആരോഗ്യപ്രവർത്തകർ ഐസോലേഷനിൽ

ഡൽഹിയിൽ സ്ഥിതി അതീവ ഗുരുതരം : രണ്ട് നഴ്‌സുമാർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു ; ഡോക്ടർമാരടക്കം 42 ആരോഗ്യപ്രവർത്തകർ ഐസോലേഷനിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കൊറോണ വൈറസ് ബാധയിൽ വിറങ്ങലിച്ച് രാജ്യതലസ്ഥാനം. ഡൽഹിയിൽ രണ്ട് നഴ്‌സുമാർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ ഡൽഹിയിൽ മാത്രം ഡോക്ടർമാർ ഉൾപ്പെടെ 42 ആരോഗ്യപ്രവർത്തകർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 400 ആരോഗ്യപ്രവർത്തകരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് സ്ഥിരീകരിക്കുന്ന ഓരോ 25 പേരിലും ഒരാൾ ആരോഗ്യപ്രവർത്തകനാണെന്ന് ഡൽഹി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നഗരത്തിലെ പ്രമുഖ ആശുപത്രിയായ ലോക്‌നായക് ഹോസ്പിറ്റലിൽ 651 കോവിഡ് ബാധിതരാണ് ചികിത്സയിൽ കഴിയുന്നത്.

കൂടാതെ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മഹാഷ്ട്രയിലെ ധാരാവിയിൽ 15 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിച്ചുണ്ട്. ഇതോടെ ധാരാവിയിലെ രോഗബാധിതരുടെ എണ്ണം 43 ആയി. നാലുപേർ ഇവിടെ വൈറസ് രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.

മുംബൈയിൽ മൂന്ന് മാധ്യമപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സഹപ്രവർത്തകരായിരുന്ന 34 പേരെ നിരീക്ഷണത്തിലാക്കി.

അതേസമയം ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു. മൊത്തം രോഗബാധിതരുടെ എണ്ണം 17,62,199 ആയി. പുതിയതായി ഇരുപത്തെട്ടായിരത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,07,698 ആയി ഉയർന്നു. സ്‌പെയിനിൽ 1,61,852 പേർക്ക് രോഗം ബാധിച്ചപ്പോൾ ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം 1,52,271 ആണ്. സ്‌പെയിനിൽ 16,353 പേരാണ് മരിച്ചത്.

ബ്രിട്ടനിൽ 24 മണിക്കൂറിനിടെ 917 പേർ മരിച്ചു. ആകെ മരണസംഖ്യ 9,875 ആയി. പുതിയതായി 52,33 പേർക്കു കൂടി രോഗം കണ്ടെത്തിതോടെ ആകെ രോഗബാധിതരുടെ എണ്ണം 78,991 ആയി ഉയർന്നിട്ടുണ്ട്.