video
play-sharp-fill

Friday, May 23, 2025
Homeflashഅമേരിക്കയിൽ കൊറോണ ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു ; മരിച്ചത് തിരുവല്ല സ്വദേശികൾ

അമേരിക്കയിൽ കൊറോണ ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു ; മരിച്ചത് തിരുവല്ല സ്വദേശികൾ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : അമേരിക്കയിലെ ന്യൂയോർക്കിൽ കൊറോണ വൈറസ് ബാധിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മൂന്ന് വ്യത്യസ്ത ദിവസങ്ങളിലായാണ് ഇവർ മരിച്ചത്.

തിരുവല്ല സ്വദേശികളായ പുറമറ്റം ഏലിയാമ്മ ജോസഫ് , ഭർത്താവ് നെടുമ്പറം കെ. ജെ. ജോസഫ് , ജോസഫിന്റെ സഹോദരൻ ഈപ്പൻ എന്നിവരാണ് മൂന്ന് വ്യത്യസ്ത ദിവസങ്ങളിലായി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് ബാധിച്ച് വെള്ളിയാഴ്ചയാണ് ഏലിയാമ്മ(78) മരിച്ചത്. കെ.ജെ. ജോസഫ് കഴിഞ്ഞ ആഴ്ചയും ഈപ്പൻ ഈ മാസം ആദ്യവുമാണ് മരിച്ചത്.

കൊറോണ വൈറസ് ബാധിച്ച് മരിച്ച ഏലിയാമ്മയുടെയും ജോസഫിന്റെയും രണ്ട് മക്കളും കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്.

അതേസമയം അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ വെള്ളിയാഴ്ച ആയപ്പോഴേക്കും മരണം 52000 കടന്നതയാണ് റിപ്പോർട്ട്. ലോകത്ത സംഭവിച്ച ആകെ മരണത്തിന്റെ മൂന്നിലൊന്നും അമേരിക്കയിലാണ്.

ലോകരാജ്യങ്ങളിലെ രോഗബാധിതരിൽ നാലിലൊന്നും അമേരിക്കയിലാണ്. വെള്ളിയാഴച 1934 മരണമാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 52158 ആയി. രോഗബാധിതരുടെ എണ്ണം 10 ലക്ഷത്തിലേക്ക് അടുക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 37960 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 924402 ആയി ഉയർന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments