play-sharp-fill
സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി : കാസർഗോഡ്  മരിച്ച പുത്തൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി : കാസർഗോഡ്  മരിച്ച പുത്തൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

കാസർഗോഡ്: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. കർണാടക ഹുബ്ലിയിൽ നിന്നു വരുന്നതിനിടെ കാസർഗോഡ് വച്ചു മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് ഇയാൾ കോവിഡ് ബാധിച്ച് മരിച്ചത് എന്ന് വ്യക്തമായത്.
മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിലെ ബി.ആർ.അബ്ദുൾ റഹമാനാണ് (48 വയസ്) മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്ക് വൈറസ് ബാധയുണ്ടായത് കർണാടകയിൽ നിന്നെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇദ്ദേഹത്തിന്റെ ട്രുനാറ്റ് ഫലം നേരത്തെ പോസിറ്റീവ് ആയിരുന്നു.

എന്നാൽ, വിദഗ്ധ പരിശോധന കൂടി കഴിഞ്ഞപ്പോഴാണ് മരിച്ചയാൾക്ക് കോവിഡ് ഉണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇയാളുടെ ബന്ധുക്കൾ നിരീക്ഷണത്തിലാണ്.

ഇതോടെ ഇയാളെ ചികിത്സിച്ച കാസർഗോഡ് ജനറൽ ആശുപത്രിയിലെ നാല് ജീവനക്കാരും ക്വാറന്റൈനിലാണ്. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി. വിദഗ്ധ പരിശോധനയ്ക്കായി സാംപിൾ അയച്ചത് പെരിയയിലെ ലാബിലേക്കാണ്.

സുള്ളിയിലെ വ്യാപാരിയായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് ആംബുലൻസ് വഴി അതിർത്തിയായ തലപ്പാടിയിലെത്തിയത്. കടുത്ത പനിയെ തുടർന്നാണ് ഇയാൾ നാട്ടിലേക്ക് എത്തിയതും പിന്നാലെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിക്കുകയുമായിരുന്നു.