കൊച്ചിയിൽ സ്ഥിതി രൂക്ഷം : കണ്ടെയ്ൻമെന്റ് സോണുകളിൽ വേണ്ടി വന്നാൽ മുന്നറിയിപ്പില്ലാതെ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം ജില്ലയിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ വേണ്ടി വന്നാൽ മുന്നറിപ്പില്ലാതെ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ.
വിദഗ്ധരുടെ അഭിപ്രായം അറിഞ്ഞാൽ ഉടൻ നടപ്പാക്കും. എറണാകുളം ജില്ലയിൽ ഗുരുതരമായ സ്ഥിതിയാണ്. കണ്ടൈയ്ൻമെന്റ് സോണുകളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ കാർഡിയോളജി ജനറൽ മെഡിക്കൽ വാർഡുകൾ അടച്ചു.
കുറവ് പരിശോധനയിൽ തന്നെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നതിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ശരാശരിയാണ് എറണാകുളം ജില്ലയിൽ. എന്നാഷ ഫലം ലഭിക്കാനുള്ള ടെസ്റ്റുകളുടെ എണ്ണവും പ്രതിദിനം കൂടുന്നതോടെ സാഹചര്യം സങ്കീർണമാകുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.
പരിശോധനാ ഫലം ലഭിക്കാനുള്ളവരിൽ ഭൂരിഭാഗം പേരും വീടുകളിൽ തന്നെയാണ് ക്വാറന്റൈനിൽ കഴിയുന്നത്. കൊവിഡ് സാധ്യതയുള്ളവരുടെ പരിശോധന ഫലം വൈകുന്നത് ഇവരുമായുള്ള സമ്പർക്കപ്പട്ടികയും വലുതാക്കുന്നു. ജില്ലയിൽ ഇത് വരെ 59 പേർക്കാണ് സമ്പർക്കത്തിലൂടെ മാാത്രം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ചികിത്സയിലായിരുന്ന എറണാകുളം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടൊണ് ജനറൽ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായത്. ശനിയാഴ്ച മുതൽ ഇയാളെ ചികിത്സിച്ച ജനറൽ മെഡിക്കൽ,കാർഡിയോളജി വിഭാഗങ്ങളിൽ അടച്ചിട്ടു.
കളമശ്ശേരി മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയാക്കിയതോടെ ജില്ലയിൽ സാധാരണക്കാർ രോഗികൾ കൂടുതലായി ജില്ല ജനറൽ ആശുപത്രിയെയാണ് ആശ്രയിച്ചിരുന്നത്.
രോഗിയുമായി സമ്പർക്കത്തിൽ വന്ന ഡോക്ടർമാരും,നഴ്‌സുമാരും ക്വാറൻറൈനിൽ പോകേണ്ട സാഹചര്യം കൊച്ചിയിൽ പ്രതിസന്ധി രൂക്ഷമാക്കുകയാണ്.