video
play-sharp-fill

നിർത്തിവച്ച സിനിമാ-ടി.വി ചിത്രീകരണങ്ങൾ പുനരാരംഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്ത് ; ക്യാമറകൾക്ക് മുന്നിൽ നിൽക്കുന്നവർ ഒഴികെ മറ്റെല്ലാവരും മാസ്‌ക് ധരിക്കേണ്ടി വരും : നിർദേശങ്ങൾ ഇങ്ങനെ

നിർത്തിവച്ച സിനിമാ-ടി.വി ചിത്രീകരണങ്ങൾ പുനരാരംഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്ത് ; ക്യാമറകൾക്ക് മുന്നിൽ നിൽക്കുന്നവർ ഒഴികെ മറ്റെല്ലാവരും മാസ്‌ക് ധരിക്കേണ്ടി വരും : നിർദേശങ്ങൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരിക്കുന്ന സിനിമടിവി ചിത്രീകരണം പുനരാരംഭിക്കുന്നതിനുള്ള മാർഗനിർദേശം (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ എസ്ഒപി) കേന്ദ്രസർക്കാർ പുറത്തിറക്കി. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് മാർഗനിർദേശത്തിന് അന്തിമ രൂപം നൽകിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

മുടങ്ങിപ്പോയ സിനിമാ-ടി.വി ചിത്രീകരണങ്ങൾ ഈ എസ്.ഒ.പി പ്രകാരം മാത്രമാവും തുടങ്ങാനാവുക. ചിത്രീകരണ സമയത്ത് കാമറകൾക്ക് മുന്നിൽ നിൽക്കുന്നവർ ഒഴികെ മറ്റെല്ലാവർക്കും മാസ്‌ക് ധരിക്കേണ്ടിവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ ഷൂട്ടിങ് സെറ്റിൽ എല്ലാവരും നിർബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സെറ്റിലുള്ളവരുടെ തെർമൽ സ്‌ക്രീനിംഗിനുള്ള സംവിധാനം ഏർപ്പെടുത്തണം.

കോവിഡ് രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമേ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് പ്രവേശനം നൽകാൻ അനുവാദമുള്ളൂ. ചിത്രീകരണത്തിനായുള്ള ലൊക്കേഷൻ ഇടവിട്ട് അണുമുക്തമാക്കണം.

സർക്കാർ നടപടി റിലീസ് സിനിമകളുടെയും ടിവി സീരിയലുകളുടെയും ഷൂട്ടിംഗ് പുനരാരംഭിക്കാൻ മാത്രമല്ല, തൊഴിൽ നഷ്ടപ്പെട്ട ധാരാളം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇടയാക്കുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

Tags :