play-sharp-fill
കൊറോണ വുഹാനിൽ മാത്രം കൊന്ന് തള്ളിയത് അരലക്ഷത്തോളം മനുഷ്യരെ..! ചൈന ഇരുമ്പ് മറയിൽ ഒളിപ്പിച്ച മരണക്കണക്ക് പുറത്ത

കൊറോണ വുഹാനിൽ മാത്രം കൊന്ന് തള്ളിയത് അരലക്ഷത്തോളം മനുഷ്യരെ..! ചൈന ഇരുമ്പ് മറയിൽ ഒളിപ്പിച്ച മരണക്കണക്ക് പുറത്ത

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കൊറോണ രോഗബാധയെ തുടർന്ന് ചൈന പുറത്ത് വിട്ട മരണ സംഖ്യ ലോകത്തെ തെറ്റിധരിപ്പിക്കുന്നത്. വുഹാനിൽ മാത്രം 42,000 പേർ മരിച്ചിരിക്കുമെന്നാണ് ചൈനാക്കാർ തന്നെ വെളിപ്പെടുത്തുന്നത്.

ചൈനയിലെ വുഹാനിൽ പ്രവർത്തനക്ഷമമായ ഏഴ് ശ്മശാനങ്ങളാണുള്ളത്. ഒരോ ശ്മാശനത്തിൽ നിന്നും ദിവസവും ചിതാഭസ്മം അടങ്ങിയ 500 കുടങ്ങളാണ് മരിച്ചവരുടെ ബന്ധുക്കൾക്കായി നൽകിയെന്നാണ് വുഹാൻ നിവാസികൾ പറയുന്നത്.ആ കണക്കുകൾ പ്രകാരം ഒരു ദിവസം മാത്രം കൈമാറിയത് 3500 പേരുടെ ചിതാഭസ്മം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഹാൻകോവ്, വുച്ചാങ്, ഹാന്യാങ് തുടങ്ങിയ പ്രദേശങ്ങളിൽ മരിച്ചവരുടെ ബന്ധുക്കളോട് പറഞ്ഞിരിക്കുന്നത് ചിതാഭസ്മം ഏപ്രിൽ 5 ന് മുൻപ് ലഭ്യമാക്കാം എന്നാണ്. ഹാൻകോവ് മേഖലയിൽ മാത്രം രണ്ടു ദിവസങ്ങളിലായി 5000 ചിതാഭസ്മ കുടങ്ങൾ നൽകിയിരുന്നു. ചൈനയിൽ ലോക്ക്ഡൗണിന് അല്പം അയവുവരുത്തിയ സമയത്താണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

രോഗം ആദ്യം സ്ഥിരീകരിച്ച ചൈന യഥാർത്ഥ കണക്കുകൾ മറച്ചുവയ്ക്കുന്നത് രോഗത്തെക്കുറിച്ചുള്ള പഠനത്തെ മാത്രമല്ല,ലോകം മുഴുവനും സ്വീകരിക്കുന്ന പ്രതിരോധ നടപടികളേയും വിപരീതമായി ബാധിക്കും എന്ന് കരുതുന്നവരുമുണ്ട്. കണക്കുകൾ ശരിയല്ലെങ്കിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഇപ്പോൾ കാണുന്നതല്ല. അത് ഞെട്ടിപ്പിക്കുന്നതായിരിക്കും.

ചൈന പുറത്തുവിട്ട 3200 കൊറോണ മരണം എന്ന കണക്ക് തീർത്തും ശരിയല്ലെന്നാണ് ഇപ്പോൾ ചൈനയിൽ നിന്നുതന്നെ പുറത്തുവരുന്ന വിവരങ്ങൾ. വുഹാനിൽ മാത്രം 42,000 പേരെങ്കിലും മരിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്നും അവർ പറയുന്നു.

Tags :