കൊറോണ ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു ; മരിച്ചത് കോട്ടയം ചങ്ങനാശേരി സ്വദേശി

കൊറോണ ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു ; മരിച്ചത് കോട്ടയം ചങ്ങനാശേരി സ്വദേശി

സ്വന്തം ലേഖകൻ

ന്യൂഡൽഹി : അമേരിക്കയിലെ മിഷിഗണിൽ കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു.
കോട്ടയം ചങ്ങനാശേരി വലിയപറമ്പിൽ ജോസഫ് മാത്യു (69) ആണ് മരിച്ചത്.

ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റാണ്. ഇതോടെ കൊറോണ വൈറസ് രോഗം ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 45 ആയി ഉയർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ച്് മരിച്ചവരുടെ എണ്ണം 183,120 ആയി. രോഗം ബാധിതവരുടെ എണ്ണം 2,624,846 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.

ലോകത്തെ ഏറ്റവും കൂടുതൽ രോഗികളും മരണനിരക്കും യു.എസിലാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസവും രണ്ടായിരത്തിന് മുകളിൽ ആളുകൾ മരിച്ചു.

യു.എസിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 47,659 ആയി. ന്യൂയോർക്കിൽ മാത്രം 474 മരണം 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു.

ഇറ്റലിയിൽ 25,085 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 1,87,327 പേർ രോഗബാധിതരായി ചികിത്സയിൽ കഴിയുകയാണ്. സ്‌പെയിനിൽ 21,000 കടന്നു. 21,717 പേരാണ് മരിച്ചത്. ഫ്രാൻസിലും മരണം 21,000 കടന്നു. 21,340 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബ്രിട്ടനിലെ മരണ സംഖ്യ 18,000 കടന്നു. 18,100 പേരാണ് മരിച്ചത്.

അതേസമയം, അമേരിക്കയിൽ കൊവിഡിന്റെ രണ്ടാം ഘട്ടം ഇക്കൊല്ലം ജൂണിലുണ്ടാകുമെന്ന് യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
.
‘പകർച്ചപ്പനി സീസണായ ശൈത്യകാലത്തായിരിക്കും കൊവിഡിന്റെ രണ്ടാം തരംഗം ആരംഭിക്കുക. ഇത് രണ്ടും കൂടി കൈകാര്യം ചെയ്യുന്നത് ആരോഗ്യപ്രവർത്തകർക്ക് ബാലികേറാമലയായിരിക്കും.