video
play-sharp-fill

വിദേശത്ത്  നിന്നും എത്തിയവരെ കൊണ്ടുവന്ന  കെ.എസ്‌.ആർ.ടി.സി  ഡ്രൈവർക്ക് കൊറോണ വൈറസ് ബാധ ; കണ്ണൂരിൽ രണ്ട് സൂപ്രവൈസർമാരടക്കം 40 ജീവനക്കാർ ക്വാറന്റൈനിൽ

വിദേശത്ത് നിന്നും എത്തിയവരെ കൊണ്ടുവന്ന കെ.എസ്‌.ആർ.ടി.സി ഡ്രൈവർക്ക് കൊറോണ വൈറസ് ബാധ ; കണ്ണൂരിൽ രണ്ട് സൂപ്രവൈസർമാരടക്കം 40 ജീവനക്കാർ ക്വാറന്റൈനിൽ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: ലോക് ഡൗണിൽ വിമാനത്താവളത്തിൽ നിന്നും വിദേശത്ത് നിന്നെത്തിയവരെ കൊണ്ടുവന്ന ബസ് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ ഡ്രൈവർ കണ്ണൂരിലെ ഡിപ്പോയിൽ വിശ്രമിച്ചിരുന്നു.

അതിനാൽ കണ്ണൂർ കെഎസ് ആർടിസി ഡിപ്പോയിലെ 40 ജീവനക്കാരെ ക്വാറന്റൈനിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് വെഹിക്കിൾ സൂപ്രവൈസർമാരടക്കം 40 പേരാണ് ക്വാറന്റൈനിൽ കഴിയുന്നത്. ഇതിന് പിന്നാലെ കെഎസ്ആർടിസി ബസും ഓഫീസ് കെട്ടിടവും അണുവിമുക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സഹപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി ബസിൽ പൊളിത്തീൻ ഷീറ്റ് കൊണ്ട് ഡ്രൈവർമാരുടെ ക്യാബിൻ മറക്കണമെന്ന ഉത്തരവ് ഇറക്കിയിരുന്നു.

എന്നാൽ ഈ ഉത്തരവ് നടപ്പാക്കാത്തതിൽ കണ്ണൂരിലെ കെഎസ്ആർടിസി ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജീവനക്കാർക്കായി സാനിറ്റൈസർ പോലും ലഭ്യമല്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.