കൊറോണക്കാലത്ത് എക്‌സൈസിന് ഇരട്ടിപ്പണി: മദ്യത്തിനായി കുടിയന്മാർ നെട്ടോട്ടമോടുമ്പോൾ ഇറക്കാൻ ആളില്ലാതെ ചരക്കുലോറികളിൽ കെട്ടിക്കിടക്കുന്നത് കോടികളുടെ മദ്യം

കൊറോണക്കാലത്ത് എക്‌സൈസിന് ഇരട്ടിപ്പണി: മദ്യത്തിനായി കുടിയന്മാർ നെട്ടോട്ടമോടുമ്പോൾ ഇറക്കാൻ ആളില്ലാതെ ചരക്കുലോറികളിൽ കെട്ടിക്കിടക്കുന്നത് കോടികളുടെ മദ്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണക്കാലത്ത് രാജ്യത്ത് സമ്പൂർണ്ണ ലോക്ക് പ്രഖ്യാപിച്ചതോടെ ഭാഗമായി ബിവറേജസ് ഔട്ട് ലറ്റുകളും ബാറുകളും അടച്ചുപൂട്ടിയതോടെ മദ്യത്തിനായി കുടിയൻമാർ പരക്കം പായുകയാണ്. അപ്പോഴാണ് കോടിക്കണക്കിന് രൂപയുടെ മദ്യം അൺലോഡ് ചെയ്യാനാകാതെ ചരക്കുവാഹനങ്ങളിൽ തുടരുന്നത.ഇതോടെ കൊറോണക്കാലത്ത് സംസ്ഥാനത്ത്െ എക്‌സൈസ് വിഭാഗത്തിന് ഇത് ഇരിട്ടിപണിയാണ്.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബിവറേജസ് വിൽപ്പനശാലകൾ അടച്ചുപൂട്ടാനുള്ള തീരുമാനം അപ്രതീക്ഷിതമായിരുന്നതിനാൽ ഗോഡൗണുകളിലും ഔട്ട് ലറ്റുകളിലും മദ്യവുമായെത്തിയ ലോറികളിൽ നിന്ന് ചരക്ക് ഇറക്കാൻ കഴിയാതെപോയതാണ് പ്രശ്‌നമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരോധനാജ്ഞപോലുള്ള നിയന്ത്രണങ്ങളും പ്രഖ്യാപിച്ചതോടെ പലയിടത്തും കയറ്റിറക്ക് തൊഴിലാളികളെ കിട്ടാതായി. ഇതോടെ ലോഡ് ഇറക്കൽ അനിശ്ചിതമായി നീളുകയായിരുന്നു. ഗോഡൗണുകളുടെയും വിൽപ്പനശാലകളുടെയും പരിസരത്താണ് ലോറികൾ കിടക്കുന്നത്. സുരക്ഷിതമായി മദ്യം ഇറക്കിവയ്ക്കണമെങ്കിൽ തൊഴിലാളികളെയും കാവലിന് ആവശ്യമായ പൊലീസോ എക്‌സൈസോ വേണം.

എന്നാൽ കൊറോണക്കാലത്ത് പൊലീസ് പ്രതിരോധപ്രവർത്തനത്തിലായതോടെ ട മദ്യക്കുപ്പിക്ക് കാവൽ നിൽക്കാൻ അവരെ കിട്ടാത്ത സ്ഥിതിയാണ്. പൊതുവേ സേനാബലം കുറവായ എക്‌സൈസിനാകട്ടെ ബാറുകളും വിൽപ്പനശാലകളും അടച്ചുപൂട്ടിയതോടെ അനധികൃത മദ്യവിൽപ്പന നിരീക്ഷിക്കാനും പിടികൂടാനുമുള്ള ഭാരിച്ച ചുമതലയുമുണ്ട്.

സംസ്ഥാനത്തെ 23 ഓളം ഗോഡൗണുകളിലായി 70 ഓളം ലോറികളാണ് മദ്യവുമായിപെട്ടിരിക്കുന്നത്. രാത്രിയിൽ എക്‌സൈസ് ജീവനക്കാരുടെ കാവലിൽ മദ്യം ഇറക്കിവച്ച് പ്രശ്‌നം പരിഹരിക്കാൻ എക്‌സൈസ് ബെവ്‌കോ ജീവനക്കാർ തമ്മിൽ ചർച്ച ആരംഭിച്ചിട്ടുണ്ട്.