video
play-sharp-fill

ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ  ജീവനക്കാരന് കൊറോണ വൈറസ് ബാധ : സർവീസ് നടത്തിയ മുഴുവൻ ബസുകളും തിരിച്ച് വിളിച്ച് അധികൃതർ

ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരന് കൊറോണ വൈറസ് ബാധ : സർവീസ് നടത്തിയ മുഴുവൻ ബസുകളും തിരിച്ച് വിളിച്ച് അധികൃതർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഒരു ജീവനക്കാരന് കൊറോണ വൈറസ് ബാധ. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററായ കുറ്റിച്ചൽ സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഡിപ്പോയിൽ നിന്ന് ഇന്ന് സർവീസ് ആരംഭിച്ച മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളുടെയും സർവീസ് നിർത്തി തിരിച്ചു വിളിച്ചു.

ഇയാളുടെ ഒരു ബന്ധു വിദേശത്ത് നിന്ന് വന്നിരുന്നു. അവരുടെ അടുത്തേക്ക് പോയില്ലെങ്കിലും അവർ കൊണ്ടുവന്ന പെട്ടികൾ ഇയാൾ ചുമന്നുവെന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട മുഴുവൻ കെ.എസ്.ആർ.ടി.സി ജീവനക്കാരോടും ആരോഗ്യവകുപ്പുമായി ബന്ധപ്പെടാനും തുടർനടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകിയിരിക്കുകയാണ്.

ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല.

ഡിപ്പോയും ബസുകളും അണുനശീകരണം നടത്തുവാനുള്ള സജ്ജീകരണം ഏർപ്പെടുത്തി കഴിഞ്ഞു. ആര്യനാട് ഡിപ്പോയിൽ നിന്നും നടത്തിവന്നിരുന്ന പ്രധാന സർവീസുകൾ താൽക്കാലികമായി തൊട്ടടുത്ത നെടുമങ്ങാട്, കാട്ടാക്കട എന്നീ ഡിപ്പോകളിൽ നിന്നും നടത്തുന്നതാണ്. വെള്ളനാട് ഡിപ്പോ തീവ്രബാധിത മേഖല ആയതിനാൽ അവിടെനിന്നും സർവീസുകൾ നടത്താൻ സാധിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചിട്ടുണ്ട്.