play-sharp-fill
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഹെലികോപ്റ്റർ ഉപയോഗിച്ച് മരുന്ന് തളിക്കുമെന്ന് വ്യാജപ്രചരണം ; യുവാവ് അറസ്റ്റിൽ

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഹെലികോപ്റ്റർ ഉപയോഗിച്ച് മരുന്ന് തളിക്കുമെന്ന് വ്യാജപ്രചരണം ; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: കൊറോണ വൈറസ് വ്യാപനം തടയാൻ സംസ്ഥാനത്ത് സർക്കാരും ആരോഗ്യ വകുപ്പ് അധികൃതരും അശ്രാന്തം പരിശ്രമിക്കുമ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ മുഴപ്പിലങ്ങാട് ബീച്ച് റോഡിൽ അലിനാസിലെ ഷാന ഷെരീഫിനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ എടക്കാട് കെറോണ വൈറസ് ബാധ ചെറുക്കാൻ ഹെലികോപ്റ്റർ ഉപയോഗിച്ച് ആകാശത്ത് മരുന്ന് തളിക്കുമെന്നാണ് യുവാവ് വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചത്.

കെറോണ വൈറസിനെതിരേ ഹെലികോപ്റ്ററിൽ മീഥൈൽ വാക്‌സിൻ എന്ന വിഷപദാർഥം തളിക്കുമെന്നാണ് ഷാൻ ഷെരീഫ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത്. ഇയാൾക്ക് പുറമെ ഈ സന്ദേശം പ്രചരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സംസ്ഥാനത്ത് രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് അതികൃതർ അശ്രാന്തം പരിശ്രമിക്കുമ്പോഴാണ് ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നടക്കുന്നത്. വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശനനടപടിയെടുക്കുമെന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചാണ് സമൂഹ മാധ്യമങ്ങൾ വഴി ഇത്തരത്തിലുള്ള വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നത്.