play-sharp-fill
സംസ്ഥാനത്തിന് ഇന്ന് അഭിമാന നിമിഷം : ചികിത്സയിലുണ്ടായിരുന്ന എട്ട് വിദേശികളടക്കം 13 പേർക്ക് രോഗം ഭേദമായി ; 12 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്തിന് ഇന്ന് അഭിമാന നിമിഷം : ചികിത്സയിലുണ്ടായിരുന്ന എട്ട് വിദേശികളടക്കം 13 പേർക്ക് രോഗം ഭേദമായി ; 12 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

തിരുവന്തപുരം : കേരളത്തിന് ഇന്ന് അഭിമാനം നിമിഷം.വൈറസ് ബാധയെ തുടർന്ന് ചികിത്സയിലൂണ്ടായിരുന്ന മുഴുവൻ വിദേശികൾക്കും രോഗം ഭേദമായി. സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്ന 13 പേർ ആശുപത്രി വിട്ടു.

അതേസമയം സംസ്ഥാനത്ത് 12 പേർക്ക് കൂടി രോഗ സ്ഥിരീകരിച്ചു. കണ്ണൂർ -4, കാസർഗോഡ്- 4, മലപ്പുറം – 2, കൊല്ലത്തും തിരുവനന്തുപുരത്തും ഒരോത്തർക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ പതിനൊന്ന് പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. 156 പേരെ ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബുക്ക് സ്റ്റാളുകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കും. വിഷു – ഈസ്റ്റർ പ്രമാണിച്ച് കടകളിൽ എത്തുന്നവർ സാമൂഹ്യ അകലം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇറ്റലിയിൽ നിന്നുള്ള റോബർട്ടോ ടൊണോസോ (57), യുകെയിൽ നിന്നുള്ള ലാൻസൺ (76), എലിസബത്ത് ലാൻസ് (76), ബ്രയാൻ നെയില് (57), ജാനറ്റ് ലൈ (83), സ്റ്റീവൻ ഹാൻകോക്ക് (61), ആനി വിൽസൺ (61), ജാൻ ജാക്‌സൺ (63) എന്നിവരാണ് രോഗമുക്തി നേടിയത്. ഇവരിൽ ഒരാൾ തിരു. മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർക്ക് എറണാകുളം മെഡിക്കൽ കോളേജിലുമാണ് ചികിത്സ നൽകിയിരുന്നത്.

വൈറസ് ബാധയെ തുടർന്ന് 258 പേർ ചികിത്സയിലുണ്ട്. 1,36,195 പേർ നിരീക്ഷണത്തിലുണ്ട്. 1,35,472 പേർ വീടുകളിലും 723 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

12,710 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 11,469 സാമ്പിളുകൾ രോഗബാധയില്ലെന്ന് ഉറപ്പാക്കി. പരിശോധനാ സംവിധാനങ്ങൾ വർധിപ്പിക്കുന്നുണ്ടെന്നും നാലു ലാബുകൾ നാലുദിവസം കൊണ്ട് പ്രവർത്തന സജ്ജമാകും. 14 ജില്ലകൾക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളിൽ ടെസ്റ്റ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.