കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ മലയാളികൾ മരിച്ചത് അമേരിക്കയിൽ: ആശങ്കയിൽ അമേരിക്കൻ മലയാളികൾ: ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യത്തെ മലയാളികൾ മരണഭയത്തിൽ

കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ മലയാളികൾ മരിച്ചത് അമേരിക്കയിൽ: ആശങ്കയിൽ അമേരിക്കൻ മലയാളികൾ: ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യത്തെ മലയാളികൾ മരണഭയത്തിൽ

സ്വന്തം ലേഖകൻ

കോട്ടയം : കേരളത്തിൽ നിന്നും ഏറ്റവും അധികം ആരോഗ്യ പ്രവർത്തകർ ജോലി ചെയ്യുന്ന രാജ്യമാണ് അമേരിക്ക. ലോക രാജ്യങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തി മുന്നേറുന്ന കൊറോണ വൈറസ് ബാധ ഏറ്റവുമധികം പിടിച്ചുകുലുക്കിയ രാജ്യവും അമേരിക്കയാണ്.

ദിനംപ്രതി രണ്ടായിരത്തിലധികം ആളുകളാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ച് മരണപ്പെടുന്നത്. ഇതോടെ അമേരിക്കയിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഏറെ ആശങ്കയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ച് മലയാളികൾ മരിക്കുന്നതും ഇവിടുത്തെ മലയാളികൾ ദിനംപ്രതി അനുഭവിക്കുന്ന ആശങ്ക വർദ്ധിക്കുന്നതിന് കാരണമാകുന്നു. അമേരിക്കയിൽ കുടിയേറിയ മലയാളികളിൽ നല്ലൊരു ശതമാനവും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഓരോ ദിവസം കൊഴിയുന്തോറും അവരുടെ ആശങ്ക കൂടി വരുന്നു.

അമേരിക്കയിലെ ആശുപത്രികളിലും നഴ്‌സിങ് ഹോമുകളിലും ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്‌സുമാർ, റെസ്പിറേറ്ററി തെറാപ്പിസ്റ്റുകൾ തുടങ്ങി ശൂചികരണ തൊഴിലാളികൾ വരെ ഓരോ ദിവസവും ഭയത്തോടെയാണ് ജോലിക്കു പോകുന്നത്.

അമേരിക്കയിൽ രോഗവ്യാപനം നിയന്ത്രണാതീതമായതോടെ ശരിയായ പരിരക്ഷണ ഉപകരണങ്ങൾ (PPE) ഇല്ലാതെ ജോലി ചെയ്യുന്നത്. ഇത് അവരുടെയും കുടുംബാംഗങ്ങളുടെയും ജീവന് തന്നെ ഭീഷണിയാണ്.

അമേരിക്കയിൽ ആകെയുള്ള കൊറോണ ബാധിതരുടെയും മരിച്ചവരുടെയും പകുതിയോളം ന്യൂയോർക്ക്, ന്യൂജഴ്‌സി സംസ്ഥാനങ്ങളിലാണ്. രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ആശുപത്രികൾ കോവിഡ് രോഗികളെകൊണ്ട് നിറഞ്ഞ അവസ്ഥയാണ്.

വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മോർച്ചറികളിൽ ശവം സൂക്ഷിക്കുവാൻ പോലും ഇടം ഇല്ലാതായി. ഈ നില തുടർന്നാൽ ഇവിടെ വെന്റിലേറ്ററുകൾ തികയാതെ വരും. കൂടുതൽ ജീവിക്കുവാൻ സാധ്യതയുള്ള രോഗിക്ക് അവ നൽകി മറ്റുള്ളവരെ മരിക്കാൻ വിടേണ്ടി വരുന്ന സ്ഥിതിയാണ് ഉണ്ടാവുക.

രോഗം ബാധിച്ചാൽ ഉറ്റവരും ഉടയവവരും അടുത്തില്ലാതെ മരണത്തോട് മല്ലടിക്കേണ്ടി വരികെയെന്നത് ഏവരെയും ഭയപ്പെടുത്തുന്നു.

അതേസമയം ദിനംപ്രതി രണ്ടായിരത്തിന് മുകളിൽ മരണം റിപ്പോർട്ട് ചെയ്യുന്ന അമേരിക്കയിൽ ഇന്നലെ മാത്രം 2,325 പേരാണ് മരിച്ചത്. അമേരിക്കയിൽ മാത്രം 49,845 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.

അമേരിക്കയിലെ കൊറോണ രോഗികളുടെ എണ്ണം 880,136 ആയി ഉയർന്നിട്ടുണ്ട്. അതേസമയം അമേരിക്കയിൽ കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതായും ട്രംപ് വ്യക്തമാക്കി. രാജ്യത്തെ ഹോട്ട് സ്‌പോട്ടുകളിലെല്ലാം സ്ഥിതി മെച്ചപ്പെടുന്നു. ശരിയായ ദിശയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്.

കോവിഡിനെ നേരിടാൻ രാജ്യം സ്വീകരിച്ച കർശനമായ നടപടികൾ ഫലംകാണുന്നതിന്റെ സൂചനയാണെന്നും താമസിയാതെ എല്ലാസംസ്ഥാനങ്ങളും സുരക്ഷിതമാവുമെന്നും അത് ആവേശകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിച്ച് വിദേശരാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 44 ആയി. കൊറോണ ബാധിച്ച് ഏറ്റവുമധികം മലയാളികൾ മരിച്ചതും അമേരിക്കയിലാണ്. ഇതുവരെ 16 മലയാളികളാണ് ഗൾഫ് നാടുകളിൽ മരിച്ചത്.