video
play-sharp-fill

Saturday, May 24, 2025
Homeflashആശങ്ക വര്‍ദ്ധിക്കുന്നു...! ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക് അടുക്കുന്നു ; ഇതുവരെ രോഗം...

ആശങ്ക വര്‍ദ്ധിക്കുന്നു…! ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക് അടുക്കുന്നു ; ഇതുവരെ രോഗം ബാധിച്ച് മരിച്ചത് രണ്ട് ലക്ഷത്തിലധികം പേര്‍

Spread the love

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : ലോകരാജ്യങ്ങളെ ഭീഷണിയിലാക്കി കൊറോണ വൈറസ് വ്യാപിക്കുന്നു. ലോകത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 29,94,734 ആയി ഉയര്‍ന്നിട്ടുണ്ട്..

ആഗോളതലത്തില്‍ 2.06,990 പേരാണ് ഇതുവരെ മരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ രാഷ്ട്രമായ അമേരിക്കയില്‍ കൊവിഡ് മരണം അരലക്ഷം കടന്നു. 54,290 പേരാണ് മരിച്ചത്. അമേരിക്കയില്‍ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 9.96 ലക്ഷത്തിലേക്ക് അടുക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഏറ്റവും തീവ്ര ബാധിത മേഖലകളായ ന്യൂയോര്‍ക്കിലും, ന്യൂ ജേഴ്സിയിലും കഴിഞ്ഞ മൂന്നാഴ്ചയിലെ ഏറ്റവും മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തി.

ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 26,644 ആയി. രോഗബാധിതര്‍ 1,97,675 പേരാണ്. സ്പെയിനില്‍ കൊവിഡ് മരണം 23,190 ആണ്. രോഗബാധിതര്‍ 2,26,629. ജര്‍മ്മനിയില്‍ രോഗ ബാധിതരുടെ എണ്ണം 1,57,770 ആയി. ഫ്രാന്‍സില്‍ രോഗബാധിതരുടെ എണ്ണം 1,62,100. മരണം 22,856.

അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനില്‍ ഇന്നലെ മാത്രം 813 പേര്‍ മരിച്ചതോടെ ആകെ മരണം 20,000 കടന്നു. ബ്രിട്ടണിലെ രോഗികള്‍ ഒന്നരലക്ഷത്തോളമായി. ഇന്നലെ മാത്രം അയ്യായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

നഴ്‌സിംഗ് ഹോമുകളിലും കമ്മ്യൂണിറ്റികളിലും മരിച്ചവരുടെ എണ്ണം ഇതിലില്ല. രണ്ടായിരത്തോളം പേര്‍ നഴ്‌സിംഗ് ഹോമുകളിലും മറ്റും മരിച്ചതായാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ 8000ത്തോളം പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്.

കൊറോണ വൈറസ് ഏറ്റവും അധികം ബാധിച്ച അമേരിക്കയേക്കാള്‍ അതീവ ഗുരുതരമാണ് ഇപ്പോള്‍ ബ്രിട്ടനിലെ സ്ഥിതി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments