play-sharp-fill
അംബുലൻസ് വൈകിയതിനെതിരെ ഡി സി സി മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി : കോവിഡ് പരിശോധനാ ഫലവും, ചികിത്സയും വൈകിപ്പിയ്ക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം: ജോഷി ഫിലിപ്പ്

അംബുലൻസ് വൈകിയതിനെതിരെ ഡി സി സി മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി : കോവിഡ് പരിശോധനാ ഫലവും, ചികിത്സയും വൈകിപ്പിയ്ക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം: ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് സ്ഥിരീകരിയ്ക്കുന്നവരുടെ പരിശോധനാഫലം മണിക്കൂറുകളോളം രോഗിയെ അറിയിക്കാതെ വൈകിപ്പിയ്ക്കുന്നതിനെതിരെയും, മനപൂർവ്വം ചികിത്സ വൈകിപ്പിയ്ക്കുന്നതിനെതിരെയും കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി.


ഇന്നലെ കോട്ടയത്ത് രോഗം സ്ഥിരീകരിച്ച രോഗികളെ ആശുപത്രിയിലെത്തിച്ചത് ആറു മണിക്കൂറിന് ശേഷമാണ്. ആംബുലൻസ് ഇല്ലാത്തത് മൂലമാണ് കാലതാമസമുണ്ടായതെന്ന വാദം ശരിയല്ല. ആരോഗ്യ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ തികച്ചും നിരുത്തരവാദപരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ആംബുലൻസിൽ കൊണ്ടുവന്ന രോഗിയെ കൊറോണാ വാർഡിൽ എത്തിയ്ക്കുന്നതിന് പകരം അത്യാഹിത വിഭാഗത്തിലിറക്കി വിട്ടതും, മറ്റൊരു രോഗിയെ റോഡ് സൗകര്യമുണ്ടായിട്ടും ദീർഘ ദൂരം നടത്തി വീട്ടിൽ നിന്നും ആംബുലൻസിൽ കയറ്റിയതും വിവാദമായതാണ്.

ജനങ്ങൾ ലോക്ഡൗൺ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചിട്ടും ജില്ല റെഡ് സോണിലായതിന് കാരണം അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണ്.

പുതുപ്പള്ളി ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ ബയോ മെഡിക്കൽ റിസേർച്ചിന് കൊറോണ പരിശോധനയ്ക്കുള്ള അനുമതി ലഭിച്ചിട്ടും ടെസ്റ്റിൻ്റെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായില്ല. ആറ്റിൽ കളഞ്ഞിട്ട് അരികത്ത് തപ്പുന്ന അവസ്ഥയിലാണ് ഇന്ന് ജില്ലയുടെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.