മല്ലിയില ഇടാത്ത കറികൾ അടുക്കളയിൽ കാണാൻ സാധിക്കില്ല. ഇറച്ചിയിലും പച്ചക്കറിയിലും രുചിക്കും മണത്തിനും തുടങ്ങി നിരവധി ഉപയോഗങ്ങളാണ് മല്ലിയിലയ്ക്ക് ഉള്ളത്.
മല്ലിയില സിംപിളായി വീട്ടിൽ വളർത്തുന്നത് എങ്ങനെയാണെന്ന് അറിയാം.
1. വിത്ത് വാങ്ങണം

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേടുവരാത്ത നല്ല മല്ലിയില വിത്തുകൾ വാങ്ങിക്കാൻ ശ്രദ്ധിക്കണം. കേടുവന്ന വിത്തുകൾ ഉപയോഗിച്ചാൽ ചെടി വളരുകയില്ല.
2. വെള്ളത്തിൽ കുതിർക്കാം
വിത്തുകൾ വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ചെറുതായി പൊട്ടിച്ചെടുക്കണം. ശേഷം പൊട്ടിച്ചെടുത്ത വിത്തുകൾ വെള്ളത്തിലിട്ട് കുതിർക്കാൻ ഇടാം. ഇങ്ങനെ ചെയ്താൽ വിത്തിന്റെ പുറം ഭാഗം കൂടുതൽ മിനുസമുള്ളതാകുന്നു.
3. പാത്രം
ഇരുവശങ്ങളിലും അടിഭാഗത്തും ഹോളുകൾ ഉള്ള ചെറിയൊരു പാത്രമെടുക്കണം. ശേഷം ഇത് വെള്ളം നിറച്ച ബക്കറ്റിൽ വയ്ക്കാം. ചെറിയ തോതിൽ മുകളിലുള്ള പാത്രത്തിലേക്ക് വെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. അതേസമയം വെള്ളം പൂർണമായും പാത്രത്തെ മൂടുന്ന രീതിയിൽ വയ്ക്കരുത്.
4. കൊക്കോപ്പീറ്റ്
മണ്ണിന് പകരം നിങ്ങൾക്ക് കൊക്കോപ്പീറ്റ് ഉപയോഗിക്കാൻ സാധിക്കും. പാത്രത്തിന് മുകളിലായി കുറച്ച് കൊക്കോപ്പീറ്റ് ഇട്ടുകൊടുക്കാം. ഇത് വിത്തുകൾക്ക് കൂടുതൽ ഗുണം ചെയ്യുന്നു.
5. വിത്തിടാം
വെള്ളത്തിൽ വെച്ചിരിക്കുന്ന പാത്രത്തിലേക്ക് കുതിർത്ത വിത്തുകൾ ഇട്ടുകൊടുക്കണം. കൊക്കോപ്പീറ്റും വിത്തും നന്നായി വെള്ളത്തിൽ മുങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.
6. സൂര്യപ്രകാശം
സൂര്യപ്രകാശം ലഭിച്ചാൽ മാത്രമേ ചെടി നന്നായി വളരുകയുള്ളു. ദിവസവും കുറഞ്ഞത് 5 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ പാത്രം വയ്ക്കാം. അതേസമയം വെള്ളം മാറ്റാൻ പാടില്ല.
7. ചെടി വളരുമ്പോൾ
വളർച്ച ഘട്ടത്തിൽ ശുദ്ധമായ വെള്ളം ചെടിക്ക് ആവശ്യമാണ്. 4 ദിവസം കൂടുംതോറും വെള്ളം മാറ്റികൊടുക്കാം. ഇത് പായലുകൾ വളരുന്നത് തടയുകയും വേരുകൾ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
8. മുളയ്ക്കുമ്പോൾ
10 ദിവസം ആകുമ്പോഴേക്കും ചെടി ചെറുതായി വളരുന്നത് കാണാൻ സാധിക്കും. അപ്പോഴും വേരുകൾ വെള്ളത്തിൽ തന്നെ ആണെന്ന് ഉറപ്പ് വരുത്തുകയും വേണം.
9. തണ്ടുകൾ
20 ദിവസം കഴിയുമ്പോഴേക്കും തണ്ടുകളും ഇലകളും വരുന്നത് കാണാം. ദ്രാവക വളം ഇട്ടുകൊടുക്കുന്നത് ചെടി നന്നായി വളരാൻ സഹായിക്കുന്നു. 35 ദിവസത്തോളം ആകുമ്പോഴേക്കും ചെടി നന്നായി വളരും. ശേഷം മുറിച്ചെടുക്കാവുന്നതാണ്.